തെന്നിന്ത്യൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾ, മോഹൻ ലാലിന്റെയും മമ്മൂട്ടിയുടേയും പ്രതിഫലം
ബോളിവുഡ് താരങ്ങളെപ്പോലെ തന്നെ സൌത്ത് ഇന്ത്യൻ താരങ്ങളും ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം കോടികളാണ്. ഇപ്പോഴിതാ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾ ആരൊക്കെയാണെന്നുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം പ്രഭാസാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് പ്രഭാസിൻറ്റെ പ്രതിഫലത്തിൽ വർദ്ധനവ് ഉണ്ടായത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിൻറ്റെ പ്രതിഫലം 100 കോടിയാണ്. തൻറ്റെ പുതിയ സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന മറ്റൊരു താരമാണ് വിജയ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന സിനിമയ്ക്കാണ് വിജയ് 100 കോടി പ്രതിഫലം വാങ്ങുന്നത്. ഇതോടെ പ്രതിഫലത്തിൻറ്റെ കാര്യത്തിൽ സ്റ്റൈൽ മന്നൻ രജനീകാന്തിനെ മറികടന്നിരിക്കുകയാണ് വിജയ് ഇപ്പോൾ. ദർബാർ എന്ന സിനിമയ്ക്ക് വേണ്ടി 90 കോടിയാണ് രജനീകാന്ത് വാങ്ങിയത്.80 കോടിയാണ് തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബുവിൻറ്റെ പ്രതിഫലം. ഏകദേശം 40 കോടിയാണ് തമിഴ് നടൻ അജിത്തിൻറ്റെ പ്രതിഫലം. 34 കോടിയാണ് ഉലകനായകൻ കമലഹാസൻറ്റെ നിലവിലെ പ്രതിഫലം. 33 കോടി രൂപയാണ് രാംചരണും, ജൂനിയർ എൻടിആറും എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന സിനിമയ്ക്ക് വാങ്ങുന്നത്. 400 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. ഏകദേശം 31.75 കോടിയാണ് ധനൂഷ് തൻറ്റെ സിനിമകൾക്കുവേണ്ടി വാങ്ങുന്നത്.
മോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്. 5 മുതൽ 8 കോടി വരെയാണ് മോഹൻലാൽ തൻറ്റെ സിനിമകൾക്കായി വാങ്ങുന്നത്. തൊട്ടുപിന്നാലെ ഉള്ളത് മമ്മൂട്ടിയാണ്. 4 മുതൽ 5 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം.