ലോകപ്രസിദ്ധമായ Ellen Show അവസാനിക്കുന്നു

അണിയറയിലെ പ്രശ്നങ്ങൾ കാരണം അമേരിക്കയിലെ പ്രശസ്ത ടോക്ക് ഷോ Ellen Show അവസാനിപ്പിക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള ഒരു ടോക്ക് ഷോ ആയിരുന്നു എലൻ ഷോ. എലൻ ഡുജോനറീസാണ് ഈ ഷോയുടെ അവതാരിക. ഒരു ഡസനിൽ അധികം എമ്മി അവാർഡുകൾ നേടിയ വ്യക്തിയാണ് എലൻ. എലൻ തന്നെയാണ് ഷോ അവസാനിപ്പിക്കുന്ന കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അണിയറയിലെ പ്രശ്നങ്ങളാണ് ഷോ അവസാനിപ്പിക്കാൻ കാരണമെന്നും ഇവർ വ്യക്തമാക്കി. “ഒരു ക്രിയേറ്റീവായ വ്യക്തി എന്നും വെല്ലുവിളികൾ ഏറ്റെടുക്കണം അത്തരത്തിൽ നോക്കിയാൽ എലൻ ഷോ എന്നത് വളരെ രസകരമാണ് വളരെ മഹത്തരമാണ് പക്ഷേ അത് ഇപ്പോൾ ഒരു വെല്ലുവിളിയല്ല “എന്നാണ് എലൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

19 സീസണുകൾ പിന്നിടുമ്പോളാണ് ഷോ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 2022ൽ ഷോ അവസാനിക്കും എന്നാണ് എലൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഈ ഷോയുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോയിലെ മൂന്ന് പ്രൊഡ്യൂസർമാറെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഈ ഷോയുടെ പ്രൊഡ്യൂസർമാരിൽ ഒരാളായ എലൻറ്റെ വാർഷിക വരുമാനം ഏകദേശം 84 മില്യനാണ്. ഇതിൻറ്റെ വലിയൊരു ഭാഗവും ഈ ഷോയിൽ നിന്നായിരുന്നു. എന്നിട്ടും എലൻ ഷോ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡെക്കോത്ത ജോൺസനുമായുള്ള പ്രശ്നമാണ് ഷോ അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.