ജിബു ജേക്കബിൻറ്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും. ഇപ്പോഴിതാ ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. നവംബർ 19നാണ് ചിത്രത്തിൻറ്റെ റിലീസ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിൻറ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ രജീഷ വിജയനാണ് നായിക. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും ഒന്നിക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബിൻറ്റെ സംവിധാനത്തിൽ ആസിഫ് അലി അഭിനയിക്കുന്ന ചിത്രം കൂടിയാണ് എല്ലാം ശരിയാവും.
ഷാരിസ് മുഹമ്മദ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആൻറ്റണി, ജയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, തുളസി തുടങ്ങീ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോൾ എൻറ്റർടൈൻമെൻറ്റ്സ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്രീജിത്ത് നായരാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻറ്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. ഔസേപ്പച്ചൻ സംഗീതം പകരുന്ന ഇരുന്നുറാമത്തെ ചിത്രം കൂടിയാണ് എല്ലാം ശരിയാവും. ചിത്രത്തിൻറ്റെ എഡിറ്റിംങ് സൂരജ് ഇ എസ്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്, സ്റ്റിൽസ് ലിബിസൺ ഗോപി, ഡിസൈൻ റോസ് മേരി ലിലു, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.
Next Post