‘ പൂജയുടെ ജനിക്കാതെ പോയ വൈൻ ആൻറ്റി ‘ വീണ ജോർജിനെക്കുറിച്ച് സംവിധായകൻ ജൂഡ് | Director jude anthany about veena george

Director jude anthany about veena george : കേരളത്തിൻറ്റെ നിയുക്ത ആരോഗ്യമന്ത്രിയെ പണ്ട് സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ച അനുഭവം പങ്കുവച്ച് സംവിധായകൻ ജൂഡ് ആൻറ്റണി ജോസഫ്. തൻറ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഈ കാര്യം പറഞ്ഞത്. അന്ന് പൂജയുടെ വൈൻ ആൻറ്റി ആകാൻ ജൂഡ് ക്ഷണിച്ചെങ്കിലും വീണയത് സ്നേഹപൂർവ്വം നിരസിച്ചു. തൻറ്റെ കന്നി ചിത്രമായിരുന്നു അത്. പീന്നീട് ആ വേഷം വിനയപ്രസാദിനെ ഏൽപിക്കുകയായിരുന്നു. ഒപ്പം സംസ്ഥാനത്തിൻറ്റെ പുതിയ ആരോഗ്യമന്ത്രിക്ക് ആശംസകളും നേർന്നിട്ടുണ്ട്.

“ ഓം ശാന്തി ഓശാനയിലെ വൈൻ ആൻറ്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്നു കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫീസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ. എൻറ്റെ കഥ പറച്ചിൽ ഏറ്റില്ല. സ്നേഹപൂർവ്വം അവരത് നിരസിച്ചു. അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്കു തോന്നരുതല്ലോ അന്ന് പറഞ്ഞിരുന്നെങ്കിൽ മാം ആ വേഷം ചെയ്തേനേ എന്ന്. ഇന്ന് കേരളത്തിൻറ്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈൻ ആൻറ്റി. അഭിനന്ദനങ്ങൾ മാം. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനാകട്ടെ. “

കെ കെ ശൈലജ ടീച്ചർക്ക് പകരമാണ് രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായി ആറമ്മുള എംഎൽഎ വീണ ജോർജ് നിയമിതയാകുന്നത്. ആറമ്മുളയിൽ ശിവദാസൻനായർക്കെതിരെ ആയിരുന്നു വീണ ജോർജ് മത്സരിച്ചത്. ഒരു മുതിർന്ന മാധ്യമ പ്രവർത്തക കൂടിയാണ് വീണ ജോർജ്. മന്ത്രിസഭയിൽ ഉൾപ്പെട്ടു എന്നത് വലിയ അംഗീകാരം ആയാണ് കാണുന്നത് എന്നും മികച്ച പ്രവർത്തനം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുവെന്നും ആയിരുന്നു വീണ ജോർജിൻറ്റെ പ്രതികരണം.