ബിഗ് ബോസിന്റെ ഓഫർ, അനൂപ് നേരിട്ട് ഫിനാലയിലേക്കോ ? | Bigg Boss Malayalam 3 Anoop Krishnan performs well
ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇനി 8 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. അതിനാൽ മത്സരവും കടുപ്പമേറിയതാണ്. 100 ദിവസത്തെ ഷോ രണ്ട് ആഴ്ച കൂടി നീട്ടിയിരുന്നു. അവസാന ആഴ്ചയിൽ 5 പേരാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. ആ 5 പേരിൽ ഒരാളാകാൻ വാശിയോടെ മത്സരിക്കുകയാണ് 8 പേരും.
മത്സരം മുറുകിയപ്പോൾ ബിഗ് ബോസ് ഒരു ഓഫർ കൊടുത്തു മത്സരാർത്ഥികൾക്ക്. വീക്ലി ടാസ്കിന് പകരം പല ടാസ്കുകൾ ആണ് ഈ ആഴ്ചയിൽ. ഓരോ ടാസ്കിലും ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരാൾക്ക് നേരിട്ട് ബിഗ് ബോസിന്റെ ഫിനാലെയിൽ എത്താം എന്നതാണ് ഓഫർ. രണ്ട് ടാസ്കുകൾ ഇതിനോടകം നടന്നു കഴിഞ്ഞു.
ടിക്കറ്റ് ടൂ ഫിനാലെയിലെ ആദ്യത്തെ ടാസ്ക് ഷെയറിഗ് ഈസ് കെയറിഗ് എന്നതായിരുന്നു. 3 ഘട്ടങ്ങളായാണ് ടാസ്ക് നടന്നത്. ഓരോരുത്തർക്കും ഓരോ ബാസ്ക്കറ്റിൽ 30 വീതം പന്തുകൾ നൽകിയിരുന്നു. ഈ പന്തുകൾ മറ്റുള്ളവരുടെ ബാസ്ക്കറ്റിൽ ഇട്ട് , സ്വന്തം ബാസ്ക്കറ്റിലെ പന്തുകളുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു ആദ്യത്തെ ഘട്ടത്തിലെ മത്സരം. ഏറ്റവും കൂടുതൽ പന്തുകൾ അവശേഷിക്കുന്ന ബാസ്ക്കറ്റിന്റെ ഉടമയാണ് പുറത്താകുന്നത്. ഫിറോസാണ് ആദ്യ ഘട്ടത്തിൽ പുറത്തായത്. രണ്ടാം ഘട്ടം ഇതിൽ നിന്നും വ്യത്യസ്തം ആയിരുന്നു. ബാസ്ക്കറ്റിൽ പന്തുകൾ കുറവുള്ള വ്യക്തിയാണ് പുറത്താകുന്നത്. ഈ ഘട്ടത്തിൽ റിതുവും സായിയും ആണ് പുറത്തായത്. മൂന്നാം ഘട്ടത്തിൽ ഒരു ചുവന്ന പന്ത് നടുക്ക് ഒരു വൃത്തത്തിൽ വച്ചു. അത് കൈക്കലാക്കുന്ന വ്യക്തിക്ക് 3 പോയിന്റുകൾ ലഭിക്കും. അത് മാത്രമല്ല, തങ്ങളുടെ ബാസ്ക്കറ്റിൽ പന്തുകളുടെ എണ്ണം കൂട്ടാനും ശ്രമിക്കണമായിരുന്നു. ഈ ഘട്ടത്തിൽ കൂടുതൽ പന്തുകൾ ശേഖരിച്ചത് അനൂപാണ്. ഷെയറിഗ് ഈസ് കെയറിഗ് എന്ന ടാസ്ക് കഴിഞ്ഞപ്പോൾ 8 പോയിന്റുകളുമായി അനൂപാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
7 പോയിന്റുകളുമായി ഡിംബൽ രണ്ടാം സ്ഥാനത്തും 6 പോയിന്റുകൾ കരസ്ഥമാക്കി നോബി മൂന്നാം സ്ഥാനത്തും എത്തി. 5 പോയിന്റുകളുമായി മണിക്കുട്ടൻ പിന്നാലെ ഉണ്ട്. 4 പോയിന്റുകളുമായി റംസാനും, 3 പോയിന്റുകളുമായി സായിയും, 2 പോയിന്റുകളുമായി റിതുവും, ഒരു പോയിന്റുമായി ഫിറോസും 5,6,7,8 എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. എന്നാൽ,ചുവന്ന പന്ത് റംസാൻ എടുത്തത് കൊണ്ട് , 3 പോയിന്റുകൾ കൂടി 7 പോയിന്റുകളുമായി , ഡിംബലിനൊപ്പം രണ്ടാം സ്ഥാനം റംസാൻ പങ്കിട്ടു.
ഷെയറിഗ് ഈസ് കെയറിഗ് എന്ന ടാസ്കിനുശേഷം ടിക്കറ്റ് ടു ഫിനാലെയിലെ അടുത്ത ടാസ്ക് ആയിരുന്നു പത്താമുദയം. ഒരു സൈക്ളിംഗ് ടാസ്കായിരുന്നു ഇത്. സൈക്കിളിന്റെ പ്രകാശം അണയാതെ മാറി മാറി സൈക്കിൾ ചവിട്ടുക എന്നതായിരുന്നു ടാസ്ക്. എല്ലാവരും നന്നായി ഈ ടാസ്ക് പൂർത്തിയാക്കി. എല്ലാവരുടെയും പോയിന്റുകളുടെ കൂടെ ഓരോ പോയിന്റും കൂടെ ഈ ടാസ്കിന് ശേഷം ലഭിച്ചു.