അനൂപിൻറ്റെ മണ്ടത്തരം നോബിയെ രക്ഷിക്കും

ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി 9 മത്സരാർത്ഥികൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ തന്നെ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച രമ്യയും സൂര്യയും പുറത്തായിരുന്നു. അതിന് ശേഷം ഇന്നലെ നോമിനേഷൻ നടന്നിരുന്നു. ക്യാപ്റ്റൻ ആയതുകൊണ്ട് റിതുവിനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു.

ഓപ്പൺ നോമിനേഷൻ ആയിരുന്നു ഇന്നലെ. റിതുവും റംസാനും ഒഴികെ ബാക്കി എല്ലാവരും ഇന്നലെ നോമിനേഷൻ പട്ടികയിൽ വന്നു. ഏറ്റവും ഒടുവിൽ വോട്ട് ചെയ്തത് അനൂപായിരുന്നു. അനൂപ് ബുദ്ധിപൂർവ്വം വോട്ട് ചെയ്തിരുന്നെങ്കിൽ റംസാനെയും നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്താമായിരുന്നു. അനൂപ് നോമിനേറ്റ് ചെയ്തത് ഫിറോസിനെയും ഡിംബലിനെയുമാണ്. രണ്ട് വോട്ടുകളുമായി ഫിറോസ് നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നു. അനൂപ് ഫിറോസിന് കൊടുത്ത വോട്ട് റംസാന് കൊടുക്കുകയായിരുന്നെങ്കിൽ, ഒരു വോട്ടുമായി നിന്ന റംസാന് രണ്ട് വോട്ട് ആകുമായിരുന്നു. തന്റെ പേര് ഡിംബൽ നോമിനേറ്റ് ചെയ്തു എന്ന വാശിക്കാണ് തിരിച്ച് ഡിംബലിനെ അനൂപ് നോമിനേറ്റ് ചെയ്തത്.

ഇപ്പോൾ റംസാൻ സുരക്ഷിതനായി. നോബിക്ക് പ്രേക്ഷക പിന്തുണ കുറവാണ്. എന്നാൽ ഇപ്പോൾ റംസാൻറ്റെ ആരാധകർ നോബിക്ക് വോട്ട് ചെയ്യും എന്നത് ഉറപ്പാണ്. അതിനാൽ നോബി പുറത്ത് പോകാൻ ഉളള സാധ്യത കുറയും. അതേ സമയം റംസാനും എവിക്ഷൻ പട്ടികയിൽ വരുകയായിരുന്നെങ്കിൽ നോബിക്ക് കിട്ടുന്ന പ്രേക്ഷക വോട്ട് കുറയുമായിരുന്നു. ഈ ആഴ്ച അനൂപ് പുറത്ത് പോകാൻ ഉള്ള സാധ്യത ഇതിനാൽ തന്നെ വളരെ കൂടുതലായി. ഇത്തവണ നോബിയോ അനൂപോ പുറത്താകും എന്നാണ് പ്രക്ഷകരുടെ വിലയിരുത്തൽ.

റിതു ക്യാപ്റ്റൻ ആയതുകൊണ്ട് റിതുവിനെ നോമിനേറ്റ് ചെയ്യുന്നില്ല , അല്ലെങ്കിൽ ഉറപ്പായും ചെയ്യുമായിരുന്നു എന്നും അനൂപ് പറഞ്ഞു. കാരണം റിതു നോമിനേറ്റ് ചെയ്തത് അനൂപിനെ ആയിരുന്നു. തനിക്കെതിരെ വോട്ട് ചെയ്യുന്നവരെയാണ് അനൂപ് നോമിനേറ്റ് ചെയ്യുന്നത്. മത്സരബുദ്ധിക്ക് പകരം വ്യക്തി വൈരാഗ്യമാണ് അനൂപ് കാണിക്കുന്നത്. അതിനാൽ തന്നെ ബിഗ് ബോസ് വീട്ടിലെ അനൂപിൻറ്റെ യാത്രക്ക് ഇനി അധിക കാലമില്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്.