പ്രണയ വിവാഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. വിവാഹ സങ്കൽപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായും നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെയും അനുശ്രീ പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. അനുശ്രീയുടെ ചിത്രങ്ങളെല്ലാം ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോൾ വിവാഹ സങ്കൽപങ്ങളെക്കുറിച്ചു മനസ്സ് തുറന്നിരിക്കുകയാണ് അനുശ്രീ. നാന മാഗസീന് നൽകിയ അഭിമുഖത്തിലാണ് അനുശ്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

വിവാഹത്തെപ്പറ്റി ഇതുവരെയും ചിന്തിച്ചിട്ടില്ല. എന്നു കരുതി വിവാഹം കഴിക്കില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. കുറച്ചു നാൾകൂടി ഫ്രീയായിട്ട് നടക്കണം എന്നാണ് എനിക്ക് ആഗ്രഹം. വിവാഹം ഒരു റെസ്പോൺസിബിലിറ്റി ആണ്. വിവാഹത്തെ ഒരു ഈസി കാര്യമായിട്ട് കാണുന്ന ആളല്ല ഞാൻ. ഒരു പ്രണയവിവാഹം ആയിരിക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും അനുശ്രീ പറഞ്ഞു. അറേഞ്ച്ഡ് മാര്യേജിനോടു താത്പര്യമില്ല.

പ്രതിശുത വരനെക്കുറിച്ചുള്ള സങ്കൽപങ്ങളും അനുശ്രീ പങ്കുവച്ചു. നമ്മളെ നല്ലതു പോലെ നോക്കുന്ന ആളായിരിക്കണം. അതുപോലെ തന്നെ എൻറ്റെ പ്രൊഫഷനെക്കുറിച്ച് മനസ്സിലാക്കുന്ന ഒരാളുകൂടി ആയിരിക്കണം, റെസ്പക്ട് ചെയ്യുന്ന ഒരാളായിരിക്കണം. എന്തു തുറന്നു പറയാൻ പറ്റുന്ന രണ്ട് സുഹൃത്തുക്കൾ ആയിരിക്കണം. അടിച്ചു പൊളിച്ചു നടക്കുന്ന കൂട്ടുകാർ ആയിരിക്കണം ഹസ്ബൻറ്റും വൈഫും. വിവാഹം കഴിഞ്ഞതിനു ശേഷം അഭിനയം നിർത്താൻ താത്പര്യമില്ലെന്നും അനുശ്രീ പറഞ്ഞു.

അനുശ്രീ ബോൾഡാണോ എന്ന ചോദ്യത്തിന് ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് കുറച്ചൊക്കെ ബോൾഡായിട്ടുണ്ട് എന്നും ആവശ്യമുള്ള സമയത്തൊക്കെ ബോൾഡായിട്ട് തന്നെ നിൽക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു.

സിനിമയിലേക്ക് എത്തിയിട്ട് ഒൻപതു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അനുശ്രീ ഇപ്പോൾ. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന 12 ത് മാൻ ആണ് അനുശ്രീയുടെ പുതിയ ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.