മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകനാണ് ഐ വി ശശി. മൃഗയ, അങ്ങാടി, ദേവാസുരം, ആറാട്ട്, മുക്തി തുടങ്ങി അനേകം ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ധേഹം. ഇപ്പോഴിതാ അദ്ധേഹത്തിൻറ്റെ മകൻ അനി ഐ വി ശശിയും തൻറ്റെ സംവിധാന മികവുക്കൊണ്ട് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് ചെയ്ത മായ എന്ന ഹ്രസ്യ ചിത്രം യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുകയാണ് അനി ഇപ്പോൾ.
അശോക് സെൽവൻ, പ്രിയ ആനന്ദ് എന്നിവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ അനി സംവിധാനം ചെയ്ത നിന്നില നിന്നില എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
പത്ത് വർഷക്കാലം സംവിധായകൻ പ്രിയദർശൻറ്റെ സഹായിയായി പ്രവർത്തിച്ച ആളാണ് അനി. ഇപ്പോഴിതാ പ്രിയൻ സാറുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അനി. “ ഞാൻ സിനിമ പഠിച്ചത് പ്രിയദർശൻ സാറിൻറ്റെ അടുത്തുനിന്നാണ്. 10 വർഷം ഒപ്പം ജോലി ചെയ്തു. അതുക്കൊണ്ട് ആശയങ്ങളിൽ പ്രിയൻ സാറിൻറ്റെ ഛായ ഉണ്ടാവും. വലിയ സിനിമയാണ് മരക്കാർ. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകേണ്ടിയിരുന്നു. മരക്കാർ ചെയ്ത ശേഷം ആത്മവിശ്വാസം കൂടി. മഹാഭാരതം പോലൊരു സിനിമ എടുക്കാനാണ് എന്നും ആഗ്രഹിച്ചത്. മഹാഭാരതത്തിൽ ദുർഘടമായ രംഗം യുദ്ധമാണ്. മരക്കാർ കഴിഞ്ഞപ്പോൾ എനിക്കും യുദ്ധം ചിത്രീകരിക്കാൻ കഴിയുമെന്നൊരു ചിന്തയുണ്ടായി.”
അച്ഛൻറ്റെയും അമ്മയുടെയും സിനിമകളെപ്പറ്റിയും അനി വ്യക്തമാക്കി “അച്ഛനോ അമ്മയോ ചെയ്ത സിനിമകൾ എനിക്ക് റീക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല. എനിക്കറിയാവുന്ന ജോലികളും എനിക്ക് ഇഷ്ടപ്പെട്ട കഥകളുമേ എൻറ്റെ കൈയ്യിലുള്ളൂ. ആൾക്കാർ എന്ത് ചിന്തിക്കും എന്ന രീതിയിൽ ആലോചിച്ച് ജീവിതം തള്ളിനീക്കാൻ ഞാനില്ല.”