മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകനാണ് ഐ വി ശശി. മൃഗയ, അങ്ങാടി, ദേവാസുരം, ആറാട്ട്, മുക്തി തുടങ്ങി അനേകം ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ധേഹം. ഇപ്പോഴിതാ അദ്ധേഹത്തിൻറ്റെ മകൻ അനി ഐ വി ശശിയും തൻറ്റെ സംവിധാന മികവുക്കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. നിന്നില നിന്നില എന്ന സിനിമയ്ക്ക് ശേഷം അനി ഐ വി ശശി സംവിധാനം ചെയ്ത ഹ്രസ്യ ചിത്രം മായയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. പത്ത് വർഷക്കാലം സംവിധായകൻ പ്രിയദർശൻറ്റെ സഹായിയായി പ്രവർത്തിച്ച ആളാണ് അനി. ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ കുഞ്ഞാലി മരക്കാർ നാലാമൻറ്റെയും 16-ാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ സേനയ്ക്ക് എതിരായി നടത്തിയ ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻറ്റെയും കഥ പറയുന്ന ചിത്രമാണ്. സുനിയേൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സിദ്ധിക്ക്, മഞ്ചു വാര്യർ, സുഹാവില്ല തുടങ്ങീ വമ്പൻ താര നിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെക്കുറിച്ചുള്ള അനിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ പ്രണവും മായയും കല്യാണിയുമൊക്കെ എൻറ്റെ കളിക്കൂട്ടുകാരാണ്.മോഹൻലാൽ സാറിനൊപ്പം നേരത്തെ പരസ്യ ചിത്രങ്ങളിലും സിനിമയിലുമൊക്കെ പ്രവർത്തിച്ചിരുന്നു. പ്രണവിനൊപ്പം ആദ്യമായാണ്. നമ്മുടെ സംവിധായകർ ഇതുവരെ അയാളെ പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല. ഒരു സീനിൽ പ്രണവിൻറ്റെ പ്രകടനം കണ്ട് ലാൽ സാറും സുചിയാൻറ്റിയും കണ്ണ് തുടയ്ക്കുന്നത് കണ്ടിരുന്നു. പ്രണവിൻറ്റെ അഭിനയ മികവ് മലയാള സിനിമ കാണാനിരിക്കുന്നതേയുള്ളൂ.”
മരക്കാർ എന്ന സിനിമയെക്കുറിച്ചും അനി വ്യക്തമാക്കി “110 ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം. കടലിലെ രംഗങ്ങളൊക്കെ അതിസാഹസികമായാണ് ചിത്രീകരിച്ചത്. റാമോജി ഫിലിം സിറ്റിയിൽ സമുദ്രം തന്നെ സൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.” ആ വെല്ലുവിളിയെ തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും അനി പറഞ്ഞു