മലയാളത്തിൻറ്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാറാണ് ഫഹദ് ഫാസിൽ; പുഷ്പയിലെ ഫഹദിൻറ്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിൻറ്റെ ആദ്യഭാഗം തിയേറ്ററുകളിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തെലുങ്കിന് പുറമേ മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും റിലീസ് ചെയ്ത ചിത്രത്തിൽ അല്ലു അർജുന് പുറമേ രാശ്മിക മന്ദാന, ഫഹദ് ഭാസിൽ, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ്, ദയാനന്ത് റെഡ്ഡി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ ഫഹദ് ഫാസിലിൻറ്റെ അഭിനയമികവിനെ പ്രശംസിച്ചുക്കൊണ്ടുള്ള അല്ലു അർജുൻറ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളത്തിൻറ്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാറാണ് ഫഹദ് ഫാസിൽ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അല്ലു അർജുൻ. പുഷ്പയിലെ ഫഹദിൻറ്റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിൻറ്റെ അഭിനയം ഏറേ ആസ്വദിച്ചു എന്നും അല്ലു അർജുൻ വ്യക്തമാക്കി. സിനിമയുടെ പ്രചരണത്തിന് വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് അല്ലു അർജുൻ ഫഹദിൻറ്റെ പ്രകടനത്തെ അഭിനന്ദിച്ച് സംസാരിച്ചത്. എത്ര കോടി കളക്ഷൻ നേടുകയെന്നതല്ല ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലുമുള്ളവർ തൻറ്റെ സിനിമ കാണുകയെന്നതാണ് ആഗ്രഹമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
ഫഹദ് ഫാസിലിൻറ്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ഉൾക്കാടുകളിൽ ചന്ദനക്കൊള്ള നടത്തുന്ന കള്ളകടത്തുകാരൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുകുമാറാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രീ മൂവിസിൻറ്റെ ബാനറിൽ രവിശങ്കർ യലമഞ്ചിലി നവീൻ യെർനെനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 250 കോടിയാണ് ചിത്രത്തിൻറ്റെ ചിലവ്