ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി നടി മൈഥിലി

ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തി നടി മൈഥിലി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന സിനിമയിലൂടെയാണ് മൈഥിലിയുടെ തിരിച്ചുവരവ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ഡോൺ പാലത്തറ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഗ്രേസ് ആൻറ്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ, ആസിഫ് യോഗി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
ആർട്ട് ബീറ്റ് സ്റ്റുഡിയോൻറ്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അലക്സ് ജോസഫാണ്. എഡിറ്റിംങ് ജോയൽ കവി, സംഗീത സംവിധാനം ശേഖർ മേനോൻ, കോസ്റ്റ്യൂം മഷർ ഹംസ, ആർട്ട് സെബിൻ തോമസ്, പിആർഒ ആതിര ദിൽജിത്ത് എന്നിവരും നിർവ്വഹിക്കുന്നു.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻറ്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മൈഥിലി തുടർന്ന് സോൾട്ട് ആൻറ്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റ്നി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ തൻറ്റെ ബിസിനസ്സ് തിരക്കുകളുമായി സിനിമയിൽ നിന്നും മാറിനിന്ന മൈഥിലി ഇപ്പോൾ വീണ്ടും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. രാജി എന്ന കഥാപാത്രത്തെയാണ് മൈഥിലി സിനിമയിൽ അവതരിപ്പിക്കുന്നത്. 1995 – 96 കാലഘട്ടത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും എല്ലാ കഥാപാത്രങ്ങളും യഥാർത്ഥത്തിൽ ഉള്ളവ തന്നെയാണെന്നും അവരെ അൽപം സിനിമാറ്റിക് ആയി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് ഡോൺ പാലത്തറ സിനിമയെക്കുറിച്ച് വ്യക്തമാക്കി.