Aaha Movie Release : നവാഗതനായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് നായകനായ പുതിയ ആക്ഷൻ ചിത്രം ആഹാ മൂവി റിലീസ് ജൂൺ 4ന്. ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അശ്വിൻ കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, അമിത് ചക്കലക്കൽ, മനോജ് കെ ജയൻ, സാന്തി ബാലചന്ദ്രൻ, സിദ്ധാർത്ഥ ശിവ, അഖിൽ മനോജ്, അനൂപ് പാണ്ഡലം, വിദ്യ വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക. തരംഗം, ജല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സാന്തി. കേരളത്തിലെ വളരെ പ്രശസ്തമായ കായിക വിനോദമായ വടം വലിയാണ് ചിത്രത്തിൻറ്റെ പ്രധാന പ്രമേയം. ഒരു വടംവലി താരത്തിൻറ്റെ ആത്മസംഘർഷമാണ് ചിത്രത്തിൽ വിവരിക്കുന്നത്. ചിത്രത്തിൻറ്റെ പോസ്റ്ററുകളും ട്രെയിലറും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്ന ഒരു സ്പോഴ്സ് സിനിമയാണിത്. ചിത്രത്തിൽ 30 വയസ്സുകാരനായും 55 വയസ്സുകാരനായും ഇന്ദ്രജിത്ത് വേഷമിടുന്നുണ്ട്.
2019ലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചത്. ഏകദേശം 84 സ്ഥലങ്ങളിലായാണ് ഷൂട്ടിംങ് പൂർത്തിയാക്കിയത്. സാസ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ പ്രേം എബ്രാഹമാണ് ചിത്രം നിർമ്മിക്കുന്നത്. തോബിറ്റ് ചിരയത്താണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജുബിത് നമ്മറാടത്ത്, സയനോര ഫിലിപ്പ്, ടിറ്റേ തങ്കച്ചൻ എന്നിവരുടെ വരികൾക്ക് സയനോര ഫിലിപ്പും ഷിയാദ് കബീറും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം രാഹുൽ ബാലചന്ദ്രൻ, എഡിറ്റിംങ് ബിബിൻ പോൾ സാമുവൽ, കലാസംവിധാനം ഷംജിത്ത് രവി, കോസ്റ്റ്യൂം ഡിസൈൻ ശരണ്യ ജിബു, മേക്കപ്പ് റോനെക്സ് സേവ്യർ, സൌണ്ട് ഷെഫിൻ മായൻ, ക്യാമറ അബ്ദുൾ അസിം ഷെയ്ഖ്, ആക്ഷൻ മഹേഷ് മാത്യൂ എന്നിവർ നിർവ്വഹിക്കുന്നു. ഷിജോ ജോസഫാണ് ചിത്രത്തിൻറ്റെ അസിസ്റ്റൻറ്റ് ഡയറക്ടർ.