വിവാഹശേഷം പ്രതിഫലം ഉയർത്തി നടി കാജൽ അഗർവാൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയായ നടിയാണ് കാജൽ അഗർവാൾ. ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറി കാജൽ. വിജയ്, സൂര്യ, അജിത്ത്, ചിരഞ്ജീവി തൂടങ്ങി മുൻനിര താരങ്ങളുടെ ഒപ്പം അഭിനയിച്ച നടിയാണ് കാജൽ. നിരവധി ആരാധകരും താരത്തിനുണ്ട്. താരത്തിൻറ്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്നു തന്നെ വൈറലാകാറുമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് കാജൽ. അടുത്തിടെ കാജൽ പങ്കുവച്ച ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നു തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

സിനിമയിൽ എത്തിയിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് താരം. വിവാഹ ശേഷവും നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തുന്നത്. മാത്രമല്ല, വിവാഹ ശേഷം താരം പ്രതിഫലം കുത്തനെ ഉയർത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ താരം നിർമ്മാതാവിനോടും സംവിധായകനോടും ആവശ്യപ്പെട്ടത് വളരെ ഉയർന്ന പ്രതിഫലം ആയിരുന്നു.

ഇതിനോടകം അമ്പതോളം സിനിമകളിൽ കാജൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ മാത്രമല്ല അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിലും കാജൽ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും നിരവധി ഓഫറുകളാണ് താരത്തിന് ലഭിക്കുന്നത്. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആചാര്യ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാജൽ ആണ്. കമൽഹാസൻ നായകനായയെത്തുന്ന ഭാരതിയു 2 എന്ന തമിഴ് ചിത്രത്തിലും നായിക താരം തന്നെയാണ്. എന്നാൽ ഈ ചിത്രം ഇതുവരെയും പൂർത്തിയായിട്ടില്ല.

ക്വീൻ എന്ന മലയാള ചിത്രത്തിൻറ്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് എന്ന ചിത്രമാണ് കാജലിൻറ്റെ ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ