നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കുരുതി ( Kuruthi ) ഷൂട്ടിംഗ് പൂർത്തിയായി. പൃഥ്വിരാജാണ് ഈ വിവരം തൻറ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയിക്കും ശബ്ദമിശ്രണം നിർവഹിക്കുന്ന രാധാകൃഷ്ണനും ഒപ്പമുള്ള ചിത്രവും പൃഥ്വി ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. ഒരു സാമൂഹിക രാഷ്ട്രീയ ത്രില്ലർ ചിത്രമാണ് കുരുതി.
കോവിഡിൻറ്റെ പശ്ചാത്തലത്തിൽ വളരെ വേഗം ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കിയ ചിത്രമാണ് കുരുതി. പൃഥ്വിരാജിനു പുറമേ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യൂ, മാമുക്കോയ, മണികൺഠൻ ആചാരി, ശ്രിന്ദ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന്, നെസ്ലൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദിൻറ്റെ വരികൾക്ക് ജേയ്ക്സ് ബിജോയ് ആണ് സംഗീതം പകരുന്നത്. അനീഷ് പള്ളിയാലാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.
അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. അഖിലേഷ് മോഹൻ – എഡിറ്റിംഗ്, ഗോകുൽ ദാസ് – പ്രൊജക്റ്റ് ഡിസൈനർ, ഇർഷാദ് ചെറുകുന്ന് – കോസ്റ്റ്യൂം, മേക്കപ്പ് – അമൽ, ലൈൻ, സൌണ്ട് എഡിറ്റിംഗ് & ഡിസൈൻ – അരുൺ വർമ, ഓഡിയോഗ്രഫി – രാജകൃഷ്ണൻ. കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലായാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടത്തിയത്. കേരള സർക്കാർ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിംഗ്.