പ്രണവിന് ഇഷ്ടം നടനാവാനല്ല, മകനെക്കുറിച്ച് മോഹൻലാൽ

ബാലതാരമായാണ് പ്രണവ് മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായെത്തുന്നത്. ചിത്രത്തിലെ പ്രണവിൻറ്റെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രം വലിയ വിജയം ആവുകയും ചെയ്തു.

സിനിമയിൽ അഭിനയിക്കാൻ അത്ര താത്പര്യമില്ലാത്ത ആളാണ് പ്രണവ്. ഒറ്റക്ക് യാത്രകൾ ചെയ്യാനാണ് ഇഷ്ടം. യാത്രക്കുവേണ്ട പണം കണ്ടെത്തുന്നതിനാണ് പ്രണവ് മുമ്പ് അസിസറ്റൻറ്റ് ഡയറക്ടറായി സിനിമയിൽ പ്രവർത്തിച്ചിട്ടുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലാണ് പ്രണവ് അസിസറ്റൻറ്റ് ഡയറക്ടറായി പ്രവർത്തിച്ചത്.

ഇപ്പോൾ പ്രണവിൻറ്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മോഹൻലാൽ. പഠിപ്പിക്കാനാണ് പ്രണവിനു ഇഷ്ടം. ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. അവിടെ ഒക്കെ പോയി അവരെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നാണ് പ്രണവിൻറ്റെ ആഗ്രഹമെന്ന് മോഹൻലാൽ പറഞ്ഞു. കൈരളി ടിവിയുടെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ വച്ചാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. എൻറ്റെ ഇഷ്ടത്തിനല്ല മക്കളുടെ ഇഷ്ടത്തിനാണ് താൻ മുൻതൂക്കം കൊടുക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് എൻറ്റെ അച്ഛനോട് ചോദിച്ചപ്പോൾ നീ ആദ്യം ഡിഗ്രീ പൂർത്തിയാക്കാനാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷം നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളാനും പറഞ്ഞു.

അതു തന്നെയാണ് ഞാനും എൻറ്റെ മകനോടും പറഞ്ഞത്. ഞാൻ വിചാരിച്ചതുകൊണ്ടോ മകൻ വിചാരിച്ചതുകൊണ്ടോ അവനു ഒരു നടൻ ആകാൻ പറ്റില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ. അവർക്ക് അവരുടെതായ ജീവിതശൈലി ഉണ്ടാകട്ടെ എന്ന് വിചാരിക്കുന്ന ആളാണു താനെന്നും മോഹൻലാൽ പറഞ്ഞു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവിൻറ്റെ ഇനി റിലീസാവാനുള്ള ചിത്രം. കല്യാണി പ്രിയദർശനാണി ചിത്രത്തിൽ നായികയായെത്തുന്നത്.

രാക്ഷസൻ ബോളിവുഡ് റീമേക്കിൽ നായകനായി അക്ഷയ് കുമാർ