ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാലിക്കിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 15 ന് ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 2019 ലാണ് മാലിക്കിൻറ്റെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതുകൊണ്ടാണ് ചിത്രം ഇപ്പോൾ ഒടിടി റിലീസ് ചെയ്യുന്നത്. ഫഹദിൻറ്റെ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൻറ്റെ ട്രെയിലറും മുമ്പു ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.സുലൈമാൻ മാലിക്കായാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരു ന്യൂനപക്ഷ സമുദായത്തിൻറ്റെ നാടുകടത്തലിനെതിരെ പ്രതിഷേധിച്ച ആളാണ് സുലൈമാൻ മാലിക്ക്.
25 മുതൽ 75 വയസ്സ് വരെ പ്രായമുള്ള സുലൈമാൻ മാലിക്കിനെയാണ് ഈ സിനിമയിൽ ഫഹദ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കുവേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതും മുമ്പു വാർത്തയായിരുന്നു. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, സലിം കുമാർ, ഇന്ദ്രൻസ്, സുധി കൊപ്പ, മീനാക്ഷി രവീന്ദ്രൻ, ദിനേഷ് പ്രഭാകർ, ദിവ്യ പ്രഭ, ദേവകി രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
കോൾഡ് കേസ് സിനിമ വിശേഷങ്ങൾ പങ്കുവെച്ച് നടി അതിഥി ബാലൻ
ആൻറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിൻറ്റെ മുതൽമുടക്ക്. സിനിമയുടെ ഛായാഗ്രഹണം സനു വർഗ്ഗീസ്, സംഗീതം സുശിൻ ശ്യാം, എഡിറ്റിംഗ് മഹേഷ് നാരായണൻ എന്നിവർ നിർവ്വഹിക്കുന്നു.