സിനിമയിൽ എത്തിയിട്ട് 29 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിൻറ്റെ കിംഗ് ഖാൻ ഷാരൂഖ്. 1992 ജൂണിലാണ് ഷാരൂഖിൻറ്റെ ആദ്യ ചിത്രമായ ദീവാന റിലീസ് ചെയ്യുന്നത്. 29-ാം വാർഷികത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെ ആരാധകരുമായി സംസാരിക്കുകയായിരുന്നു ഷാരൂഖ്. ആരാധകരുടെ നിരവധി ചോദ്യത്തിനു ഷാരൂഖ് രസകരമായി തന്നെ മറുപടി നൽകി.
അതിൽ ഒരു ആരാധകൻറ്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. തമിഴ് സൂപ്പർതാരം വിജയിയെക്കുറിച്ച് ഒരു വാക്ക് പറയാമോ ? വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റിൻറ്റെ പോസ്റ്ററും പങ്കുവച്ചുകൊണ്ടായിരുന്നു ആരാധകൻറ്റെ ചോദ്യം. ഇതിനു ഷാരൂഖ് മറുപടി നൽകിയത് ‘ വെരി കൂൾ’ എന്നായിരുന്നു. ഏറ്റവും അധികം ലൈക്കുകളും ഷെയറും ലഭിച്ചത് ഈ ചോദ്യത്തിനും ഉത്തരത്തിനും ആയിരുന്നു. 30,000 ൽ ഏറെ ലൈക്കുകളും 11,000 ൽ ഏറെ ഷെയറുകളമാണ് ഇതിനു ലഭിച്ചത്. ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് ഷാരൂഖ് ഖാൻ.
ഇതിനു മുൻപും ഷാരൂഖ് വിജയിയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയിയുടെ ബിഗിൽ എന്ന ചിത്രത്തിൻറ്റെ ട്രെയിലർ ഇറങ്ങിയപ്പോൾ വിജയിക്കും അറ്റ്ലിക്കും എ ആർ റഹ്മാനും ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിൻറ്റെ ട്രെയിലർ ഷാരൂഖ് ട്വീറ്റ് ചെയ്തിരുന്നു.
മഞ്ജു വാര്യരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീ ഇവരാണ്
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ആണ് ഷാരൂഖിൻറ്റെ പുതിയ ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിൻറ്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മൂന്നു വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം പത്താനിലൂടെ വീണ്ടുമെത്തുന്നത്. അതുകൊണ്ട് തന്നെ കിംഗ് ഖാൻറ്റെ ആരാധകർ വലിയ ആവേശത്തിലാണ്. ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് പത്താൻ. യഷ് രാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.