മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. നിരവധി പേർക്ക് പ്രചോദനം നൽകിയ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിൻറ്റേത്. മലയാള സിനിമയിൽ തൻറ്റേതായ ഒരു സ്ഥാനം കണ്ടെത്തിയ ആളാണ് മഞ്ജു. ഒരു നീണ്ട ഇടവേളക്കു ശേഷമാണ് മഞ്ജു സിനിമയിൽ തിരികെയെത്തുന്നത്. എങ്കിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു.
2014 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വീണ്ടും അഭിനയം തുടങ്ങുന്നത്. പിന്നീട് ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചു. മഞ്ജുവിൻറ്റെ ജീവിതം ഒരുപാട് സ്ത്രീകളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീ ആരാണ്. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി തൻറ്റെ അമ്മയാണെന്നാണ് മഞ്ജു നൽകിയ ഉത്തരം. ജീവിതത്തിൽ സ്വാധീനിച്ച മൂന്നു പേരുടെ പേരു പറയാനായിരുന്നു ചോദ്യമെങ്കിലും അത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്ന് മഞ്ജു പറഞ്ഞു.
നമ്മുടെ ജീവിതത്തിൽ ഒരുപാട് ആളുകൾ നമ്മളെ സ്വാധീനിക്കുന്നുണ്ടാകും. എന്നാൽ നമ്മൾ അത് അറിയുന്നില്ല. ഞാൻ കാണുന്ന ഓരോരുത്തരും ചിലപ്പോൾ എന്നെ സ്വാധീനിക്കുന്നുണ്ടാവാം. എങ്കിലും എൻറ്റെ മനസ്സിലേക്ക് ആദ്യം വരുന്നത് അമ്മയാണ്. മഞ്ജുവിൻറ്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വഴിത്തിരിവ് എന്താണെന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാറില്ല എന്നാണ് മഞ്ജു നൽകിയ മറുപടി. ജീവിതം എങ്ങോട്ടാണോ പോകുന്നത് അതിൽ ഞാൻ അങ്ങ് ഒഴുകി പോവുകയാണ്. എൻറ്റെ ജീവിതം ഒരുപാട് മാറി എന്നൊന്നും ഞാൻ മനസ്സിൽ വയ്ക്കാറുമില്ല. സിനിമയുടെ പ്രൊമോഷൻറ്റെ ഭാഗമായി വനിത നടത്തിയ ഒരു ടോക്ക് ഷോയിലാണ് മഞ്ജു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.