മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിലൂടെയാണ് അമല തൻറ്റെ അഭിനയജീവിതം ആരംഭിക്കുന്നത്. തുടർന്ന് തമിഴിലേക്ക് കടന്നു. തമിഴിലൂടെയാണ് അമല കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ അമല പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഒന്ന്, രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞതോടെ താൻ സിനിമജീവിതം വേണ്ടെന്ന് വച്ചിരുന്നതായാണ് അമല അഭിമുഖത്തിൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ നമ്മൾക്ക് എപ്പോഴും നല്ല കമൻറ്റുകൾ മാത്രം ലഭിക്കണമെന്ന് ആഗ്രഹിക്കാനാവില്ല. എല്ലാവരും എന്നെ പ്രശംസിച്ച് സംസാരിക്കണം എന്ന് പറയാനാവില്ല. നമ്മളെ ഇഷ്ടപ്പെടാത്ത ഒരുപാട് പേരുണ്ടാവും. അല്ലെങ്കിൽ എൻറ്റെ സിനിമകൾ ഇഷ്ടപ്പെടാത്തവരുണ്ടാവും. അപ്പോൾ വിമർശനങ്ങളും ഉണ്ടാവും. അവർ പറയുന്ന കമൻറ്റുകൾ സ്വീകരിക്കുക എന്നത് എൻറ്റെ കടമയാണ്. ഇവയെല്ലാം ഫേസ് ചെയ്യണം. മോശം കമൻറ്റുകൾ ഞാൻ കാണാറുണ്ട്. ചിലതൊക്കെ തിരുത്താറുമുണ്ട്.
കേൾഡ് കേസ് ഞെട്ടിക്കുമോ ? പൃഥിരാജ് പറയുന്നത് ഇങ്ങനെ
വലിയ നടി ആവണമെന്നോ, ഇത്രയും സിനിമകളിൽ അഭിനയിക്കണമെന്നോ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് എവിടെയെങ്കിലും എത്തുമെന്ന് അറിയാമായിരുന്നു. സിനിമ തിരഞ്ഞെടുത്തപ്പോൾ വീട്ടിൽ ആരും എന്നെ എതിർത്തിട്ടില്ല. എല്ലാവരും സപ്പോർട്ട് ആയിരുന്നു.
മോഡലിങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. അറിയാൻ പാടില്ലാത്ത ഒരു മേഖല ആയിരുന്നതുകൊണ്ട് കരിയറിൻറ്റെ തുടക്കത്തിൽ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും എനിക്ക് പ്രചോദനം നൽകി.എന്നാൽ ആദ്യ രണ്ട് ചിത്രങ്ങൾ കഴിഞ്ഞപ്പോൾ എനിക്കിത് വളരെ പ്രയാസമായി തോന്നി. എന്നെക്കൊണ്ട് പറ്റില്ലെന്ന് വിചാരിച്ചു. പിന്നെയാണ് ഞാൻ മൈന എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അതോടെ ഇത് തന്നെയാണ് എൻറ്റെ കരിയർ എന്ന് ഞാൻ ഉറപ്പിച്ചു. തൻറ്റെ മാതാപിതാക്കളോടാണ് അതിനു നന്ദി പറയുന്നതെന്നും അമല പറഞ്ഞു. അവർ സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നെന്നും അമല പറഞ്ഞു.