കുട്ടികളില്ലെന്ന് വച്ച് വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ : വിധുപ്രതാപും ദീപ്തിയും

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഗായകൻ വിധുപ്രതാപും നടിയും നർത്തകിയുമായ ദീപ്തി വിധുപ്രതാപും. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നു തന്നെ വൈറലാകാറുമുണ്ട്. ടിക്ടോക്കിലും ഇവർ സജീവമായിരുന്നു. യൂട്യൂബിലും ഇവർക്ക് വളരെയധികം ആരാധകരുണ്ട്. വിധുപ്രതാപ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലുടെയും ഇവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ലോക്ക്ഡൌൺ ബോറടി മാറ്റാൻ രസകരമായ ഒരു വീഡിയോയും ആയി എത്തിയിരിക്കുകയാണ് ഇരുവരും. ദൂരദർശൻ ചാനലിലെ പ്രതികരണം പരിപാടിയുടെ മാതൃകയിലായിരുന്നു അവതരണം. സോഷ്യൽ മീഡിയയിലും യൂട്യൂബിലും വരുന്ന കമൻറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കായിരുന്നു ഇരുവരും മറുപടി നൽകിയത്.
ഇവർക്കു കുട്ടികളില്ലേ എന്നായിരുന്നു അതിൽ ഒരു ചോദ്യം. “ഇവർക്ക് കുട്ടികളില്ല. തത്ക്കാലത്തേക്ക് ഇല്ല. ഇനി ഭാവിയിൽ ഉണ്ടായാൽ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങൾക്ക് കുട്ടികളില്ല എന്നൊന്നും കൊടിയും പിടിച്ച് വരരുത്. നമുക്ക് കുട്ടികളില്ല പക്ഷേ എന്ന് കരുതി നമ്മൾ അങ്ങനെ വിഷമിച്ചിരിക്കുന്ന കപ്പിൾസ് ഒന്നും അല്ല.

ഹാപ്പിയായി ലൈഫ് എൻജോയ് ചെയ്താണ് നമ്മൾ മുന്നോട്ടുപോകുന്നത്. ചിലർ കുത്താൻ വേണ്ടിയിട്ട് അല്ലാതെ ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ചുകൊണ്ട് പറയുകയാണ് ഞങ്ങളും ഹാപ്പിയാണ്. നിങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുക. അതോർത്ത് നിങ്ങൾ സങ്കടപ്പെടരുത്. വിഷമിക്കരുത്. ഹാപ്പി ആയിട്ട് ഇരിക്കുക.” എന്നായിരുന്നു വിധുവിൻറ്റെയും ദീപ്തിയുടെയും മറുപടി. വളരെ രസകരമായാണ് ഇരുവരും ചോധ്യങ്ങൾക്കു മറുപടി നൽകിയത്.

രമേശ് പിശാരടി ഉൾപ്പടെ നിരവധി താരങ്ങൾ വീഡിയോക്ക് കമൻറ്റുകളുമായി എത്തിയിട്ടുണ്ട്. “ഒരുപാട് ചിരിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളത് ഒരു ഭാഗ്യമാണ്” എന്ന തലക്കെട്ടോടു കൂടിയാണ് രമേശ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ആശാൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകണം. താങ്ക്യൂ തങ്കം” എന്ന് വിധുപ്രതാപും തിരിച്ച് കമൻറ്റ് ചെയ്തിട്ടുണ്ട്. ഏതായാലും വീഡിയോ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്