മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാള നടൻ

സിനിമാ താരങ്ങളെല്ലാം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമാണ്. ലക്ഷകണക്കിന് ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. എന്നാൽ ഇവർ തിരിച്ചു ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. അങ്ങനെ മോഹൻലാൽ ഫോളോ ചെയ്യുന്ന ആളുകളുടെ ഒരു സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 3.5 മില്യൺ ആൾക്കാരാണ് മോഹൻലാലിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. എന്നാൽ മോഹൻലാൽ തിരിച്ചു ഫോളോ ചെയ്യുന്നതോ 22 പേരെ മാത്രമാണ്. അതിൽ മലയാളത്തിൽ നിന്നുള്ള നടമ്മാരും സിനിമ പ്രവർത്തകരും വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ സ്ക്രീൻ ഷോട്ട് ചർച്ചയാകുന്നതും.

മോഹൻലാൽ ഒരേയൊരു മലയാളി നടനെ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അത് പൃഥ്വിരാജാണ്. പൃഥ്വിരാജിനെ കൂടാതെ പ്രൺവ് മോഹൻലാലിനെ മാത്രമാണ് മോഹൻലാൽ ഫോളോ ചെയ്യുന്നത്. ഇവരെക്കൂടാതെ രണ്ട് സിനിമാപ്രവർത്തകരെയും മോഹൻലാൽ ഫോളോ ചെയ്യുന്നുണ്ട്. സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ആൻറ്റണ് പെരുമ്പാവൂരും. ഇരുവരും മോഹൻലാലിൻറ്റെ അടുത്ത സുഹൃത്തുക്കളാണ്.

ഇവർക്കു പുറമേ സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, സഞ്ജയ് ഷെട്ടി, അക്ഷയ് കുമാർ എന്നിവരെയാണ് മോഹൻലാൽ ഫോളോ ചെയ്യുന്നത്.

ഫേസ്ബുക്കിലും മോഹൻലാലിനു നിരവധി ആരാധകരുണ്ട്. ആറു മില്യണിലധികം ആളുകളാണ് മോഹൻലാലിനെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നത്. നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട്, മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. ബാറോസ് എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാറോസ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറ്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണിത്.