മരക്കാർ : അറബികടലിൻറ്റെ സിംഹം റിലീസ് ഓഗസ്റ്റ് 12 ലേക്ക് നീട്ടി | Marakkar Arabikadalinte Simham Release Date

പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹൻലാലിൻറ്റെ ചരിത്ര യുദ്ധ ചിത്രം മരക്കാർ : അറബികടലിൻറ്റെ സിംഹം റിലീസ് നീട്ടിവെച്ചു (Marakkar Arabikadalinte Simham Release Date). കോവിഡ് 19 രണ്ടാം വരവിനെ തുടർന്ന് ചിത്രത്തിൻറ്റെ റിലീസ് തിയതി ഓഗസ്റ്റ് 12 ലേക്ക് മാറ്റി.

മോഹൻലാൽ തൻറ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. കുഞ്ഞാലി മരക്കാർ നാലാമൻറ്റെയും 16-ാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ സേനയ്ക്ക് എതിരായി നടത്തിയ ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻറ്റെയും കഥ പറയുന്ന ചിത്രമാണ് മരക്കാർ. മോഹൻലാൽ, സുനിയേൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സിദ്ധിക്ക്, മഞ്ചു വാര്യർ, സുഹാസിനി മണിരത്നം, അശോക് ശെൽവം, നെടുമുടി വേണു, ഇന്നസെൻറ്റ്, മാമുക്കോയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൻറ്റണി പെരുമ്പാവൂർ, സന്തോഷ് ടി കുറുവില്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശൻ, അനി ശശി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസും, കോൺഫിഡൻറ്റ് ഗ്രൂപ്പും, മൂൺഷോട്ട് എൻറ്റർടെയ്മൻറ്റ്സും ചേർന്നാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മാക്സ് മൂവീസാണ് വിതരണം. എസ് തിരുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ് എം എസ് അയ്യപ്പൻ നായർ.

67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് സ്പെഷ്യൽ എഫക്ട് പുരസ്കാരം മികച്ച വസ്ത്രാലങ്കാരം തുടങ്ങിയ അവാർഡുകൾ നേടിയ ചിത്രമാണ് മരക്കാർ. 100 കോടി ബഡ്ജറ്റിൽ പുറത്തിറക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. മലയാളത്തിനുപുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.