നടൻ അനൂപ് മേനോൻറ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഫിലിപ്പീൻസിൽ നിന്നാണ് ഹാക്കിംഗ് നടന്നതെന്നാണ് വിവരം. മലയാളത്തിലെ മുൻനിര നടമ്മാരിൽ ഒരാളായ അനുപ് മോനോൻറ്റെ ഫേസ്ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. അനൂപ് മേനോൻറ്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ചിത്രമാണ് ഇപ്പോൾ ഉള്ളത്. ഹാക്കർമാർ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാകണം ഹാക്ക് ചെയ്തത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.
അനൂപ് മേനോൻ തന്നെ ആണ് ഇക്കാര്യം തൻറ്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. പേജ് വീണ്ടെടുക്കുന്നതിനു ഫേസ്ബുക്ക് അധികൃതരെ അടക്കം അറിയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. പേജിൻറ്റെ അഡ്മിനുകളെ ഹാക്കർമാർ നീക്കം ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
“ പ്രിയപ്പെട്ടവരെ, എൻറ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അറിയിക്കുന്നതിനാണ് ഈ കുറിപ്പ്. തിങ്കളാഴ്‌ചയാണ് ഹാക്കിംഗ് നടന്നത്. പേജിൽ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കർമാർ നീക്കം ചെയ്തിരിക്കുകയാണ്.
പതിനഞ്ചു ലക്ഷം സുഹൃത്തുക്കളുള്ള എൻറ്റെ പേജിലൂടെ അവർ ഇപ്പോൾ ഫണ്ണി വീഡിയോസാണ് പങ്കുവയ്ക്കുന്നത്. ഇക്കാര്യം ഫേസ്ബുക്ക് അധികൃതരെയും സൈബർ സെല്ലിനെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതുവരെ നിങ്ങൾ ഇതൊരു മുന്നറിയിപ്പായി എടുക്കണം.
നിങ്ങളുമായി സംവദിക്കാൻ ഉടൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിൻറ്റെ ചിത്രമാണ് ഹാക്കർമാർ ഇപ്പോൾ പ്രൊഫൈൽ പിക്ച്ചർ ആക്കിയിരിക്കുന്നത്. “ അനൂപ് മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കിങ്ഫിഷ്, പദ്മ, 21 ഗ്രാംസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് അനൂപ് മോനോൻറ്റെ ഇനി റിലീസാവാനിരിക്കുന്നത്. അനൂപ് മേനോൻ നായകനായെത്തുന്ന 21 ഗ്രാംസിൻറ്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ തോമസ്, നിവിൻ പോളി, ആസിഫ് അലി തുടങ്ങി നിരവധി നടമ്മാർ തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്.