കാർത്തിക്ക് നരേൻ സംവിധാനം ചെയ്ത പുതിയ ചിത്രം നരകാസുരൻ ഒടിടി റിലീസിന് | Naragasooran Movie OTT

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാർത്തിക്ക് നരേൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ആക്ഷൻ തമിഴ് ചിത്രമാണ് നരകാസുരൻ. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരൻ, സുദീപ് കിഷൻ, ശ്രിയ ശരൺ, ആത്മിക, ആത്മ പാട്രിക്ക് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ധ്രുവ് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. ലക്ഷ്മൺ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൻറ്റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചത്. ചിത്രത്തിൻറ്റെ നിർമ്മാണത്തിൽ ഉണ്ടായ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് കഴിഞ്ഞിട്ടും റിലീസ് വൈകിയത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസിന് എത്തുകയാണ്. ചിത്രത്തിൻറ്റെ സ്ട്രീമിങ്ങ് അവകാശങ്ങൾ സോണി ലീവ് സ്വന്തമാക്കിയെന്നാണ് സൂചന.

ശ്രദ്ധ എൻടർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ഗൌതം മേനോൻറ്റെ ഒൻട്രാഗ എൻറ്റർടൈൻമെൻറ്റ്സ് ആയിരുന്നു തുടക്കത്തിൽ ചിത്രത്തിൻറ്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് ഗൌതം മേനോനെ സംവിധായകൻ കാർത്തിക്ക് ചിത്രത്തിൻറ്റെ നിർമ്മാണത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ചിത്രത്തിൻറ്റെ ഛായാഗ്രഹണം സുജിത്ത് സാരംഗ്, സംഗീത സംവിധാനം റോൺ എഥാൻ യൊഹൻ, എഡിറ്റിംങ് ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം അശോക് കുമാർ, ക്യാമറ ജയ്കുമാർ വൈരവൻ, സൌണ്ട് എം ആർ രാജകൃഷ്ണൻ, വാർത്താപ്രചരണം നിഖിൽ മുരുകൻ എന്നിവർ നിർവ്വഹിക്കുന്നു. ലക്ഷ്മി വേണുഗോപാലാണ് ചിത്രത്തിൻറ്റെ അസിസ്റ്റൻറ്റ് ഡയറക്ടർ.
കാർത്തിക്ക് നരേൻ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം റിലീസ് ചെയ്ത മാഫിയ ചാപ്പ്റ്റർ 1 എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.