അദിതി ശേഷ് നായകനായ ‘ മേജർ ‘ മൂവി റിലീസ് മാറ്റിവെച്ചു| major movie

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് അദിവി ശേഷ് നായകനായ major movie റിലീസ് മാറ്റിവെച്ചു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറ്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് മേജർ. ജൂലൈയ് രണ്ടിനാണ് ചിത്രത്തിൻറ്റെ റിലീസ് തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരമായ അദിവി ശേഷാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. 2008 ൽ രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ 14 പൌരൻന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികരെ രക്ഷിക്കുന്നതിന് ഇടയിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്.

ഹിന്ദി, തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമേ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്ന് പോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള സന്ദേശത്തോടെയാണ് സിനിമയുടെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. അദിവി ശേഷിന് പുറമേ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ, വിനയ് നല്ലക്കടി, അമിത് ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി മഹേഷ് ബാബു എൻറ്റർടൈൻമെൻറ്റ്സും സോണി പിക്ചേഴ്സ് ഇൻറ്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദിവി ശേഷാണ്. ഛായാഗ്രഹണം വാംസി പാച്ചിപുലസ്, സംഗീതം ശ്രീചരൻ പക്കല, എഡിറ്റിംങ് വിനയ് കുമാർ സിരിഗിനിഡി, കോഡതി പവൻ കല്യാൺ, കോസ്റ്റ്യൂം ഡിസൈനർ രേഖ ബോഗരപ്പൂ, ആക്ഷൻ നബ എന്നിവരും നിർവ്വഹിക്കുന്നു.