സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ കൂടെ ഞാനും ഉണ്ടാകും സന്തോഷം പങ്കുവച്ച് ആശ ശരത്

Asha Sarath to play the female lead in CBI 5

മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യർ സിബിഐ. മമ്മൂട്ടി സേതുരാമയ്യറായി വീണ്ടുമെത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൻറ്റെ അഞ്ചാം പതിപ്പാണ് ഇനി വരാനിരിക്കുന്നത്. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യറായി സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് ആരാധകർ. വേറിട്ട കുറ്റാന്വേഷണ രീതികളാണ് സേതുരാമയ്യർ സിനിമകളിലൂടെ എല്ലാവരും കണ്ടത്. എല്ലാവരെയും ആകാംക്ഷഭരിതരാക്കിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ നാലു പതിപ്പുകളും. എന്നാൽ നടിയും നർത്തകിയുമായ ആശാ ശരത്തിൻറ്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധേയമാകുന്നത്. സേതുരാമയ്യർ വിണ്ടും എത്തുമ്പോൾ കൂടെ താനും ഉണ്ടാകും എന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആശാ ശരത്. അഞ്ചാം പതിപ്പിൻറ്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നാല് സിബിഐ സിനിമകളുടെയും തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിൻറ്റയും തിരക്കഥ എഴുതുന്നത്. കൃഷ്ണ കൃപ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സംവിധായകൻ കെ മധു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി, മുകേഷ് എന്നിവർക്കുപുറമേ ആശാ ശരത്, സായി കുമാർ, രഞ്ജി പണ്ക്കർ, സൌബിൻ ഷാഹിർ എന്നിവരും പുതിയ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന. സിബിഎ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിൻറ്റെ ആവേശത്തിലാണ് താൻ എന്നാണ് ആശ ശരത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവയായിരുന്നു നേരത്തെ ഇറങ്ങിയ നാലു പതിപ്പുകൾ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവ. വീണ്ടും ഒരു ബോക്സ് ഓഫീസ് ഹിറ്റിനു കാത്തിരിക്കുകയാണ് ആരാധകർ.