ഏറേ നാളുകൾക്ക് ശേഷം പ്രശസ്ത സംവിധായകൻ സോമൻ അമ്പാട്ട് ഒരുക്കുന്ന പുതിയ ചിത്രമാണ് അഞ്ചിൽ ഒരാൾ തസ്കരൻ ( 5 il Oraal Thaskaran ) . ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദയശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രൺജി പണിക്കർ, ഇന്ദ്രൻസ്, സലിം കുമാർ, പാഷാണം ഷാജി, സാധിക വേണുഗോപാൽ, മീനാക്ഷി മഹേഷ്, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, അരിസ്റ്റോ സുരേഷ് തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മമ്മൂട്ടി, മോഹൻലാൽ, രതീഷ് തുടങ്ങിയവർ നായക വേഷത്തിലെത്തിയ ആയിരം അഭിലാഷങ്ങൾ, അഗ്നിമുഹൂർത്തം, മനസ്സറിയാതെ, ഒപ്പം ഒപ്പത്തിനൊപ്പം തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സോമൻ അമ്പാട്ട്.
സോമൻ അമ്പാട്ടിൻറ്റെ കഥയ്ക്ക് ജയേഷ് മൈനാഗപ്പള്ളിയാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. പി.കെ ഗോപി, പി.ടി ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫാണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് നന്ദകുമാറും ഛായാഗ്രഹണം മണികണ്ഠൻ പി.എസും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രാളർ ഷാജി പട്ടിക്കര, കലാസംവിധാനം ഷെബീറലി ചമയം സജി കൊരട്ടി വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട് നിശ്ചലഛായാഗ്രഹണം അനിൽ പേരാമ്പ്ര എന്നിവരാണ്.
തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൻറ്റെ സഹസംവിധാനം കൃഷ്ണകുമാർ ഭട്ട്, സരീഷ് പുളിഞ്ചേരി, ബി സുനീഷ് സ്വാമി, അനീഷ് തങ്കപ്പൻ എന്നിവരാണ്. ചിത്രത്തിനുവേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത് അംജത് മൂസയാണ്. നൃത്തസംവിധാനം സഹീർ അബ്ബാസ് വാർത്തകൾ എബ്രാഹം ലിങ്കൺ പരസ്യകല സത്യൻസ് എന്നിവർ നിർവ്വഹിക്കുന്നു