വിശുദ്ധ രാത്രികൾ ഒടിടി റിലീസ് മെയ് 21 ന് | Vishudha Rathrikal Malayalam Movie

Vishudha Rathrikal Malayalam Movie : ഡോ.എസ് സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിശുദ്ധ രാത്രികൾ. ഈ മാസം 21 നാണ് ചിത്രത്തിൻറ്റെ ഒടിടി റിലീസ്. സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ, ശീതൾ ശ്യാം എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമേ കെ ബി വേണു, ശരത് സഭ, കണ്ണൻ ഉണ്ണി, അജിത് എം ഗോപിനാഥ്, സാന്ദ്ര, ശങ്കരനാരയണൻ, ദേവേന്ദ്രനാഥ്, ഗുൽഷാനറ, പ്രിയങ്ക പഥക്, ഹണി വിനു, ദീപ്തി കല്യാണി, മോനിഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മലയാള സിനിമ-നാടകമേഖലയിലെ കലാകരന്മാർക്ക് പുറമേ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പൊത്തൂട്ടൻസ് സിനിമ, ഫിലിം നോമാഡ്സ് എന്നിവയുടെ ബാനറിൽ ലതീഷ് കൃഷ്ണൻ, ജെയ്സൻ ജോസ്, രാജേഷ് കാഞ്ഞിരക്കാടൻ, ഡോ.എസ് സുനിൽ, റീന ടി കെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ, സദാചാരം, ലിംഗ വിവേചനം തുടങ്ങിയവയാണ് ചിത്രത്തിൻറ്റെ പ്രമേയം. ട്രാൻസ്ജെൻറ്റേഴ്സിൻറ്റെ ജീവിതാനുഭവം വിവരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. വാഗമൺ, തൊടുപുഴ, കൊൽക്കത്ത എന്നിവടങ്ങളിലായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംങ്.

സണ്ണി ജോസഫാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. എഡിറ്റിംങ് വിജി എബ്രാഹം സൌണ്ട് കൃഷ്ണനുണ്ണി ക്യാമറ സണ്ണി ജോസഫ് വാർത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവർ നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സച്ചിൻ ബാലുവാണ് സംഗീതം പകർന്നിരിക്കുന്നത്. ജിബിൻ, അബു സൈമൻ എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ.