‘ പത്തൊൻപതാം നൂറ്റാണ്ടിൽ ’ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് | 19 aam noottandu

ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിൽ (19 aam noottandu) കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്. യുവനടൻ സിജു വിൽസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപണിക്കരെ അവതരിപ്പിക്കുന്നത്. പാലക്കാടാണ് ചിത്രത്തിൻറ്റെ ചിത്രീകരണം. മലയാളികൾ ഇന്നേവരെ കണ്ടിട്ടുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കായംകുളം കൊച്ചുണ്ണിയെ ആണ് ചെമ്പൻ വിനോദ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് വിനയൻ പറഞ്ഞു. റഫീഖ് അഹമ്മദിൻറ്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകുന്നത്.

നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, അലൻസിയർ, രാഘവൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, ദീപ്തി സതി, മണികൺഠൻ, സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, സുദേവ് നായർ, സ്പടികം ജോർജ്, വിഷ്ണു ഗോവിന്ദ്, സുനിൽ സുഗത, ചേർത്തല ജയൻ, ബൈജു എഴുപുന്ന, മനുരാജ്, സലീം ബാവ, നസീർ സംക്രാന്തി, മുൻഷി രഞ്ജിത്ത്, ഉണ്ണി നായർ, മധു പുന്നപ്ര, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, ഗായത്രി നമ്പ്യാർ, ശ്രേയ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. മേക്കപ്പ് പട്ടണം റഷീദും കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണനുമാണ്. കലാസംവിധാനം – അജയൻ പല്ലിശ്ശേരി, എഡിറ്റിംഗ് – വിവേക് ഹർഷൻ, വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, ഡിസൈൻ – ഓൾഡ് മങ്ക്. ആക്ഷൻ – സുപ്രീം സുന്ദർ, രാജശേഖരൻ, മാഫിയ ശശി.