ഓപ്പറേഷൻ ജാവ ഒടിടി റിലീസ് മെയ് 9ന് | Operation JAVA OTT Release

മലയാള ചലച്ചിത്രം Operation JAVA OTT Release റിലീസിനു ഒരുങ്ങുന്നു. മെയ് 9 നാണ് ചിത്രം സീ 5 പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഓപ്പറേഷൻ ജാവ. ഫെബ്രുവരി 12 നു ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 75 ദിവസത്തോളം തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.

2021 ലെ ആദ്യ വിജയ ചിത്രം കൂടിയാണ് ഓപ്പറേഷൻ ജാവ. ബാലു വർഗീസ്, ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ഇർഷാദ്, ദീപക് വിജയൻ, വിനായകൻ, ധന്യ അനന്യ, മാമിത ബൈജു, ലുക്ക്മാൻ, വിനീത കോശി, പി ബാലചന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചിയിലെ ഒരു സൈബർ സെൽ പോലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണമാണ് കഥ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന ചില യഥാർത്ഥ കേസുകൾ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വി സിനിമാസ് ഇൻറ്റർനാഷണിലിൻറ്റെ ബാനറിൽ പത്മ ഉദയ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് സംഗീതം. ഫായിസ് സിദ്ദിഖാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത്, പരസ്യകല യെല്ലോ ടൂത്ത്, എഡിറ്റർ നിഷാദ് യൂസഫ്, എക്സിക്യൂട്ടുവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, കല ദുന്ദു രഞ്ജീവ് രാധ, കോ ഡയറക്ടർ സുധി മാഡിസൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് തോമസ്, കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം, ഫിനാൻസ് കൺട്രോളർ ദിലീപ് എടപ്പറ്റ.