ഫോറൻസിക് ടീം വീണ്ടും ഒന്നിക്കുന്നു. പ്രധാന വേഷങ്ങളിൽ ടൊവീനോയും മഡോണയും.

ടോവീനോയും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തിയ തല്ലുമാലയ്ക്ക് ശേഷം പുതിയ ചിത്രവുമായി ടൊവീനോ. ടൊവീനോ നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർക്ക് ഒപ്പമാണ് ടൊവീനോയുടെ പുതിയ ചിത്രം.

ഐഡൻറ്റിറ്റി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രാണ് ഇത്. ഫോറൻസിക് ഒരുക്കിയ ഇരട്ട സംവിധായകരായ അഖിൽ പോളും അനസ് ഖാനും ചേർന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഫോറൻസികിൻറ്റെ സംവിധായകർ വീണ്ടും ഒന്നിക്കുമ്പോൾ വളരെയധികം പ്രതീക്ഷയിലാണ് പ്രേക്ഷകർ.

രാഗം മൂവീസിൻറ്റെ ബാനറിൽ രാജു മല്ലിയത്തും സെഞ്ചുറി കൊച്ചുമോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകരായ അഖിലും അനസും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നതും. അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2023 ൽ തന്നെ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. എറണാകുളം, ബെംഗളൂർ, മൌറീഷ്യസ് എന്നിവടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം

തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ചിത്രത്തിനു ലഭിച്ചത്. കേരളത്തിൽ മാത്രമായി 231 സെൻറ്ററുകളിലാണ് ചിത്രം എത്തിയത്. ഇന്ത്യക്കു പുറമേ യുഎഇ, കാനഡ, യുകെ, യുഎസ്, സിംഗപ്പൂർ, ആഫ്രിക്ക, സൌദി അറേബ്യ, യൂറോപ്പ്, ജിസിസി തുടങ്ങിയ സഥലങ്ങളിൽ ഉൾപ്പടെ ആഗോള റിലീസായിട്ടാണ് ചിത്രം എത്തിയത്.