പോലീസ് ഓഫീസറായി മമ്മൂട്ടി വീണ്ടും, ത്രില്ലർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

മോഹൻലാൽ നായകനായി എത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഉദയ്കൃഷ്ണൻ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷനുകൾ. അരോമ മോഹൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഇവർക്കുപുറമേ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രാഹം തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിനു സംഗീതം നൽകുന്നത്. എഡിറ്റിംഗ് – മനോജ്, കലാസംവിധാനം – ഷാb unnikrishnan mammootty movieജി നടുവിൽ. വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ. ചമയം – ജിതേഷ് പൊയ്യ.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ബിലാലിൻറ്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.