അനുഷ്ക ഷെട്ടി മുതൽ കീർത്തി സുരേഷ് വരെ പൊന്നിയിൽ സെൽവനിലെ വേഷം നിരസിച്ച താരങ്ങൾ

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൽ സെൽവൻ. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, ചിയാൻ വിക്രം, കാർത്തി, തൃഷ, ജയംരവി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രഭു, ലാൽ, പ്രകാശ് രാജ് തുടങ്ങീ വൻ താരനിര അണിനിരക്കുന്നുണ്ട്. സെപ്റ്റംബർ 30നാണ് ചിത്രത്തിൻറ്റെ റിലീസ്.

ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ കാസ്റ്റിംഗ് സംബന്ധിച്ച വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുന്ദവി രാഞ്ജിയായി മണിരത്നം ആദ്യം കാസ്റ്റ് ചെയ്തത് അനുഷ്ക ഷെട്ടിയെ ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഹുബലി, അരുദ്ധതി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുഷ്ക ഷെട്ടി. എന്നാൽ അനുഷ്ക ഈ ഓഫർ നിരസിക്കുകയായിരുന്നു എന്നാണ് സൂചന. അനുഷ്കയ്ക്ക് പുറമേ കീർത്തി സുരേഷിനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്ക് വേണ്ടി കീർത്തി ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിലവിൽ ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് തൃഷയാണ്.

ഇതിന് പുറമേ മഹേഷ് ബാബു, സത്യരാജ്, പാർത്ഥിപൻ തുടങ്ങിയവരെയും പൊന്നിയിൽ സെൽവത്തിലേക്ക് പരിഗണിച്ചിരുന്നു എന്നാണ് സൂചന. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം ഇവർ ചിത്രം നിരസിച്ചെന്നാണ് സൂചന. ചോള രാജവായിരുന്ന അരുൾ മൊഴി വർമ്മനെക്കുറിച്ചാണ് ചിത്രം പറയുന്നത്. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം മണിരത്നത്തിൻറ്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴിന് പുറമേ ഹിന്ദിയിലും, തെലുങ്കിലും, മലയാളത്തിലും, കന്നഡയിലും ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്