‘വിക്രം’ സൂര്യയ്ക്ക് സ്വപ്ന സാഫല്യം; താരം ചിത്രത്തിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ക്രൈം ത്രില്ലർ ആക്ഷൻ ചിത്രമാണ് വിക്രം. ഈ മാസം മൂന്നിന് തിയേറ്ററുകളിൽ റിലീസിന് എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷവും ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിനുവേണ്ടി സൂര്യ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് മിനിറ്റാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഈ കാര്യം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. സൂര്യയുടെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച് കമൽഹാസനൊപ്പം സ്ക്രീൻ പങ്കിടുന്നത് സ്വപ്ന സാക്ഷാത്കാരമായാണ് അദ്ധേഹം വിവരിക്കുന്നത്. നേരത്തെ കമൽഹാസന് നന്ദി പറഞ്ഞ് താരം രംഗത്ത് എത്തിയിരുന്നു.
വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. രാജ് കമൽ ഫിലിംസ്
ഇൻറ്റർനാഷണലിൻറ്റെ ബാനറിൽ കമൽ ഹസൻ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ഗീരീഷ് ഗംഗാധരൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിൻറ്രെ സംഗീത സംവിധാനം. ഒരാഴ്ചക്കുള്ളിൽ ചിത്രം 150 കോടി രൂപ കളക്ഷൻ നേടുമെന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിക്രത്തിൻറ്റെ ആദ്യ ദിന കളക്ഷൻ തമിഴ്നാട്ടിൽ തന്നെ 23 കോടി ആയിരുന്നു.