പ്രഭാസിൻറ്റെ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നായികയായി മാളവിക മോഹനൻ.

അമാനുഷിക ആക്ഷൻ ത്രില്ലർ ചിത്രവുമായി പ്രഭാസ് എത്തുന്നു. സംവിധായകൻ മാരുതിയുടെ പുതിയ ചിത്രത്തിൽ ആണ് പ്രഭാസ് നായകനാകുന്നത്. ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തെ മുതൽ തന്നെ പുറത്തുവന്നു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച പുതിയ വാർത്തയാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ പ്രഭാസിൻറ്റെ നായികയായി എത്തുന്നത് മലയാളിയായ മാളവിക മോഹനൻ ആണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോൾ മലയാളത്തിലും തമിഴിലും കന്നഡയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നായികയാണ് മാളവിക.
നേരത്തെ ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള സൂചന മാളവിക നൽകിയിരുന്നു. പ്രഭാസിൻറ്റെ നായികയായി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിൻറ്റെ ആവേശത്തിലാണ് താരം. ധനൂഷ് നായകനായി എത്തിയ മാരൻ ആയിരുന്നു മാളവികയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.

അതേസമയം, അനുഷ്ക ഷെട്ടിയും മെഹ്റീൻ കൌറും നായികമാരായി എത്തുന്ന രാജ ഡീലക്സിനു ശേഷം ആയിരിക്കും പ്രഭാസ് പുതിയ ചിത്രത്തിൻറ്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്യുക. അതേസമയം ചിത്രത്തിൻറ്റെ ഷൂട്ടിംഗ് അൽപം വൈകിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ പ്രൊജക്ട് കെയുടെ തിരക്കിലാണ് പ്രഭാസ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രഭാസ് മറ്റു ചിത്രങ്ങളിൽ അഭിനയിക്കുന്നത്. മാത്രമല്ല, ചിത്രത്തിൻറ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കും സമയം ആവശ്യമാണ്. വിഷ്വൽ ഇഫക്ടുകൾ കൊണ്ട് സമ്പന്നമായിരുക്കും ചിത്രം എന്നാണ് സൂചന. എന്നാൽ ഓഗസ്റ്റിൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.