‘അയ്യരെ’പ്പോലെ കൈ പുറകിൽ കെട്ടി ‘അരവിന്ദ്’. സല്യൂട്ടിലെ പുതിയ പോസ്റ്ററുമായി ദുൽഖർ.

മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. ചിത്രത്തിനു ഇതുവരെയും പേരിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രത്തിലെ തൻറ്റെ കഥാപാത്രത്തിൻറ്റെ ആദ്യ ഒഫീഷ്യൽ സ്റ്റിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. സേതുരാമയ്യർ പുറകിൽ കൈകെട്ടി നിൽക്കുന്നതാണ് സ്റ്റില്ലിലുണ്ടായിരുന്നത്.
ഇപ്പോഴിതാ ദുൽഖർ സൽമാനും ഇതിനോട് സമാനമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. ദുൽഖറിൻറ്റെ പുതിയ ചിത്രമായ സല്യൂട്ടിലെ സ്റ്റിൽ ആണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ഈ മാസം 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരവിന്ദ് കരുണാകരൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ആണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രതി പൂവൻകോഴി എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിൻറ്റെ തിരക്കഥയൊരുക്കുന്നത്. ദുൽഖർ ആദ്യമായിട്ടാണ് ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു പോലീസ് സ്റ്റോറിയാണ് ചിത്രം. ബോളിവുഡ് താരവും മോഡലുമായ ഡയാന പെൻറ്റിയാണ് ചിത്രത്തിലെ നായിക. വേഫയർ ഫിലിംസിൻറ്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
മനോജ് കെ ജയൻ, ബിനു പപ്പു, അലൻസിയർ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്ലം പുരയിൽ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.