‘ലാലങ്കിളിൻറ്റെ ആ ഗുണം പ്രണവിനും കിട്ടിയിട്ടുണ്ട് ‘വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻറ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഹൃദയം. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറ്റെ റിലീസ് അടുത്ത വർഷം ജനുവരിയിലാണ്. മെറിലാൻഡ് സിനിമാസിൻറ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ പ്രണവിൻറ്റെ അഭിനയമികവിനെ പ്രശംസിച്ചുക്കൊണ്ടുള്ള വിനീതിൻറ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

“ നമ്മളിലേക്ക് ഇമോഷൻസ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കളിൻറ്റെ പെർഫോമൻസിലുണ്ട്. അത് അപ്പൂൻറ്റെ പെർഫോമൻസിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്. കീരിടത്തിലൊക്കെ ലാലങ്കിൾ നടന്നു പോകുമ്പോൾ ബാക്ക്ഷോട്ടിൽ പോലും ആ ഫീൽ കിട്ടുന്നത് അതുക്കൊണ്ടാണ്. ഒരു മുണ്ടിൻറ്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരനായി ഫീൽ ചെയ്യും. എവിടൊക്കെയോ അതിൻറ്റെ ശകലങ്ങൾ അപ്പൂന് കിട്ടിയിട്ടുണ്ട്. അവൻ ഒരു ഗ്ലോബൽ സിറ്റിസണെ പോലെ നടന്നുക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതൽ ആളുകളുടെ കൂടെ വർക്ക് ചെയ്യുകയും ചെയ്യുമ്പോൾ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോൾ അപ്പൂൻറ്റെ കുറേ നല്ല മൊമൻറ്റ്സ് ക്യാപ്ച്ചർ ചെയ്യാൻ പറ്റിയിട്ടുണ്ട്. എനിക്ക് ഫീൽ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിൻറ്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ്.”

ജേക്കബിൻറ്റെ സ്വർഗ്ഗരാജ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിനിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. 15 പാട്ടുകൾ ഉള്ള ചിത്രത്തിലെ ആദ്യ രണ്ട് പാട്ടുകളും ഇതിനോടകം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.