പ്രകാശം പരക്കട്ടെ മലയാള ചലച്ചിത്രം ജൂണിൽ റിലീസിന് ഒരുങ്ങുന്നു | Prakashan Parakkatte Movie

ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷഹാദ് നിലംബൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശം പരക്കട്ടെ ( Prakashan Parakkatte Movie). ഫൻറ്റാസ്റ്റിക്ക് ഫിലിംസ് ഹിറ്റ് മേക്കേഴ്സ് എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ അജു വർഗ്ഗീസും ടിനു തോമസും വിശാഖ് സുബ്രമണ്യയുവും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഫൻറ്റാസ്റ്റിക്ക് ഫിലിംസാണ് ചിത്രത്തിൻറ്റെ വിതരണം. ഇതൊരു ഫാമിലി മൂവിയാണ്. ഒരു ആൺകുട്ടിയുടെ സ്വപ്നമാണ് ചിത്രത്തിൻറ്റെ പ്രധാന പ്രമേയം. തണ്ണീർ മത്തൻ ദിനങ്ങൾ മൂവി ഫെയിം മാത്യൂ തോമസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ, നിഷ സാരംഗ്, സൈജു കുറുപ്പ്, ക്രിസ്റ്റീന സൈമൺ, മാളവിക മനോജ്, റിതുഞ്ജയ് ശ്രീജിത്ത്, അഞ്ജന എ എസ്, അഭിഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻറ്റെ ഛായാഗ്രഹണം ഗുരുപ്രസാദ് എഡിറ്റിംങ് രതിൻ രാധാകൃഷ്ണൻ കലാസംവിധാനം ഷാജി മുകുന്ദ് വസ്ത്രാലങ്കാരം സുജിത്ത് സി എസ് സ്റ്റിൽസ് ഷിജിൻ രാജ് പി മേക്കപ്പ് വിപിൻ ഒമാസെറി പരസ്യകല മനു ഡാവഞ്ചി വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിൻറ്റെ വരികൾക്ക് സംഗീത പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ജൂൺ 25ന് ചിത്രം റിലീസ് ചെയ്യും. അരുൺ ഡി ജോസാണ് അസിസ്റ്റൻറ്റ് ഡയറക്ടർ. മലബാറിലായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംങ്. ഫെബ്രുവരിയിലാണ് ഷൂട്ടിംങ് പൂർത്തിയായത്