മമ്മൂട്ടി ചിത്രമായ കസബയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രമാണ് കാവൽ. 2020ൽ ഷൂട്ടിംങ് ആരംഭിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചുമുള്ള തൻറ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നിതിൻ. കാവൽ അച്ഛൻറ്റെ രീതിയിലുള്ള ഒരു സിനിമ അല്ല എന്നാണ് നിതിൻ പറയുന്നത്.
“കുട്ടിക്കാലത്ത് ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടുള്ള സിനിമകൾ ഭൂരിഭാഗവും അച്ഛൻറ്റേത് തന്നെയാണ്. ആ സിനിമകൾ എല്ലാം എന്നെ സ്വാധീനിച്ചിട്ടുമുണ്ട്. അച്ഛനെ കണ്ട് കൊണ്ട് തന്നെയാണ് സംവിധായകൻ ആകണം എന്ന് ആഗ്രഹിച്ചതും. എന്നാൽ എൻറ്റെ സിനിമകൾ അത് എത്രമാത്രം പ്രതിഫലിക്കുന്നു എന്നത് രണ്ടാമത്തെ കാര്യമാണ്. അച്ഛൻറ്റെ ഒരു ഡയലോഗ് പാറ്റേൺ കുറച്ച് ദൈർഘ്യമുള്ളതാണ്. പക്ഷേ എൻറ്റെ സിനിമയിലെ സംഭാഷണങ്ങൾ വളരെ ചുരുക്കത്തിലാണ്.
സ്ക്രിപ്റ്റുകൾ അച്ഛൻ വായിച്ചു നോക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. പക്ഷേ അച്ഛൻറ്റെ ജോണറിൽ പെടുന്ന സിനിമകളല്ല ഞാൻ ചെയ്യുന്നത്. എന്നാൽ മാസ് എലമെൻറ്റ്സ് ഉള്ള ചിത്രങ്ങളാണ് തിയേറ്ററുകളിൽ ആളെ നിറക്കുന്നത്. അതേ സമയം എൻറ്റർടൈൻമെൻറ്റ് ആയിരിക്കുകയും വേണം. കസബ ആയാലും കാവൽ ആയാലും ഒരേ മസാല പടമല്ല മറിച്ച് മാസ് എലമെൻറ്റ്സ് ഉള്ള പടങ്ങളാണ് എന്നാണ് നിഥിൻ പറയുന്നത്.
സുരേഷ് ഏട്ടനെ വച്ച് സിനിമ ചെയ്യുന്നത് ഒരു പ്രശ്നമേ ആയിരുന്നില്ല എന്നും നിഥിൻ വ്യക്തമാക്കി. അദ്ധേഹം ഒരു എംപിയാണ് എന്ന ബോധം മനസ്സിൽ വച്ചുക്കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു സിനിമ ചാർട്ട് ചെയ്യുന്നത്. അതിൻറ്റേതായ രീതിയിൽ തൻറ്റെ തിരക്കുകൾ മാനേജ് ചെയ്യുന്ന ആളാണ് സുരേഷേട്ടൻ. കൂടെ ജോലി ചെയ്യാൻ വളരെ സൌകര്യമാണെന്നും” നിഥിൻ പറഞ്ഞു.