നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പ്രഖ്യാപന സമയം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്. ഏറെ നാളുകൾക്കു ശേഷം ദിലീപും റാഫിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ വച്ച് ആരംഭിച്ചു. കൊട്ടിയോളാണ് എൻറ്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വീണ നന്ദകുമാർ ആണ് ചിത്രത്തിൽ ദിലീപിൻറ്റെ നായികയായി എത്തുന്നത്.
പഞ്ചാബി ഹൌസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, ചൈനാടൌൺ, റിംഗ് മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധാനത്തിനു പുറമേ ചിത്രത്തിൻറ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫി തന്നെയാണ്.
ദിലീപിനു പുറമേ ജോജു ജോർജ്, ജോണി ആൻറ്റണി, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ സിനിമാസിൻറ്റെയും ഗ്രാൻറ്റ് പ്രൊഡക്ഷൻസിൻറ്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യൂ, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻറ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്.
ജിതിൻ സ്റ്റാനിലസ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്. എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് എബ്രാഹം, അസോസിയേറ്റ് ഡയറക്ടർ മൂബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട് എന്നിവരാണ്.