വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് റിലീസിനൊരുങ്ങുന്നു | Randu Movie Release

Randu Movie Release : സുജിത് ലാൽ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. അംഗമാലി ഡയറീസ് മൂവി ഫെയിം അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. വാവ എന്ന് പേരിട്ടിരിക്കുന്ന നാട്ടിൻപുറത്തുകാരനായ പൊതുപ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ സിനിമയിൽ എത്തുന്നത്. ടിനി ടോം, ഇന്ദ്രൻസ്, അനീഷ് ജി മേനോൻ, ബാലാജി ശർമ്മ, മാലാ പാർവ്വതി, മെറീന മൈക്കിൾ, കലാഭവൻ റഹ്മാൻ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, ഇർഷാദ്, സുധി കൊപ്പ, ഗോകുലൻ, ജയശങ്കർ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

താരങ്ങൾക്കുപുറമേ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രശസ്തരായ നിരവധി നാടകക്കാരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫൈനൽസ് സിനിമയ്ക്ക് ശേഷം ഹെവൻലി മൂവിസിൻറ്റെ ബാനറിൽ പ്രജീപ് സത്യവ്രതനാണ് ചിത്രം നിർമ്മിക്കുന്നത്. സമകാലിക ജാതിമത രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. റഫീക്ക് അഹമ്മദിൻറ്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഛായാഗ്രഹണം അനീഷ് ലാൽ ആർ.എസ്, എഡിറ്റിംങ് മനോജ് കണ്ണോത്ത് കലാസംവിധാനം അരുൺ വെഞ്ഞാറമൂട് വസ്ത്രാലങ്കാരം അരുൺ മനോഹർ മേക്കപ്പ് പട്ടണം റഷീദ് സംഘട്ടനം മാഫിയ ശശി എന്നിവർ നിർവ്വഹിക്കുന്നു. ചാക്കോ കാഞ്ഞൂപറമ്പ്, കൃഷ്ണവേണി, വിനോജ് നാരായണൻ, അനൂപ് കെ എസ് എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ.