Nizhal movie OTT Release : കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു നിഴൽ. ആമസോൺ പ്രൈമിലൂടെ മെയ് 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിൽ കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതിനു പിന്നാലെയാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനു ഒരുങ്ങുന്നത്.
അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. എസ് സഞ്ജീവ് ആണ് ചിത്രത്തിൻറ്റെ തിരക്കഥ. ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റിൻറ്റെ വേഷം ആണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്നത്. അപ്പു, അരുൺ ലാൽ എസ് പി എന്നിവരാണ് സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത്. ദീപക് ഡി മേനോൻ ആണ് ഛായാഗ്രഹണം. സൂരജ് എസ് കുറിപ്പാണ് ചിത്രത്തിനു സംഗീതം നൽകുന്നത്. ആൻറ്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെലിനി റ്റി പി, ജിനേഷ് ജോസ് എന്നിവരണ് ചിത്രം നിർമ്മിക്കുന്നത്. റോണി ഡേവിഡ്, ലാൽ, ഇസിൻ ഹാഷ്, സൈജു കുറിപ്പ്, ദിവ്യ പ്രഭ, അനീഷ് ഗോപാൽ, സിയാദ്, സാദിഖ്, ഫഹദ് ഫാസിൽ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2020 ഒക്ടോബറിലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. എറണാകുളം, ആലപ്പുഴ, കർണാടക, ബാഗ്ലൂർ, ഹൊഗെനക്കല്ല് എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം.ഇവയ്ക്കു പുറമേ ചതുർമുഖം, കള, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇവയെല്ലാം തിയേറ്ററുകളിൽ റിലീസായ ചിത്രങ്ങളാണ്.