ബ്രോ ഡാഡിയിൽ മോഹൻലാലിൻറ്റെ മകനായി പൃഥ്വിരാജ്. വെളിപ്പെടുത്തലുമായി ജഗദീഷ്.

ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നടൻ ജഗദീഷും ചിത്രത്തിൻറ്റെ ഭാഗമാണ്. ഒരു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജ് എന്നാണ് ജഗദീഷ് പറയുന്നത്. ഒരു ബിഗ് എൻറ്റർടെയ്നറായിരിക്കും ചിത്രമെന്നും ജഗഗീഷ് പറഞ്ഞു. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ ചിത്രമാണ് ബ്രാ ഡാഡി. മൂന്നു സുഹൃത്തുക്കളുടെ കഥ ആണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിൽ മോഹൻലാലിൻറ്റെ മകനായിട്ടാണ് പൃഥ്വിരാജ് എത്തുന്നതെന്നും ജഗദീഷ് പറഞ്ഞു.

ബ്രോ ഡാഡിയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിൻറ്റെ ലൊക്കേഷനിൽ എത്തിയപ്പോൾ ഇരട്ടി ആയെന്നും ജഗദീഷ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഇപ്പോൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. എല്ലാ നടമ്മാരുടെയും മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ ആണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. കാമറ, ലെൻസ്, ലൈറ്റിംഗ് തുടങ്ങി സിനിമ ചിത്രീകരണത്തിൻറ്റെ എല്ലാ വശങ്ങളെക്കുറിച്ചും പൃഥ്വിരാജിന് അറിയാമെന്നും ജഗദീഷ് പറഞ്ഞു.

ശ്രീജിത്തും ബിബിനും ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ദീപക് ദേവ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം ഗോകുൽ ദാസ്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ എന്നിവരും നിർവ്വഹിക്കുന്നു.