മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന പുതിയ ചിത്രത്തിനു തുടക്കമായി. പുഴു എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ വച്ചു നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻറ്റെ പൂജ. ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്ററും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറ്റെ പൂജയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നവാഗതനായ റത്തീന ഷർഷാദ് ആണ് ചിത്രത്തിൻറ്റെ സംവിധാനം നിർവഹിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഹർഷാദ് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് എന്നിവരും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിൻറ്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രത്തിൻറ്റെ നിർമ്മാണം. ദുൽഖർ സൽമാൻറ്റെ വേ ഫെറർ ഫിലിംസ് ആണ് ചിത്രത്തിൻറ്റെ സഹനിർമ്മാണവും വിതരണവും.
മമ്മൂട്ടിക്കും പാർവതി തിരുവോത്തിനും പുറമേ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എറണാകുളം, കുട്ടിക്കാനം എന്നിവടങ്ങളാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ.
പേരൻപ്, കർണ്ണൻ, പാവൈ കഥകൾ, അച്ചം യെൻപത് മടമയാടാ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വർ ആണ് ചിത്രത്തിൻറ്റെ ക്യാമറാമാൻ. ബാഹുബലി, മിന്നൽ മുരളി, തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായ മനു ജഗദ് ആണ് പുഴുവിൻറ്റെയും കലാസംവിധാനം. ജേക്സ് ബിജോയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം സമീറ സനീഷ്. എഡിറ്റർ ദീപു ജോസഫ്. മേക്കപ്പ് അമൽ ചന്ദ്രൻ, എസ് ജോർജ്. പ്രോജക്ട് ഡിസൈനർ എൻ എം ബാദുഷ. പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ.