അനന്തപുരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പിന്നിൽ ഒരാൾ (Pinnil Oral) എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. പുതുമുഖ താരങ്ങളായ സൽമാൻ, ആരാധ്യ സായ്, റിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവൻ, ഐ എം വിജയൻ, ഉല്ലാസ് പന്തളം, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ദിനേശ് പണിക്കർ, ഗീത വിജയൻ, നെൽസൺ, പൂർണ്ണിമ ആനന്ദ്, ജയൻ ചേർത്തല, ആർ എൽ വി രാമകൃഷ്ണൻ, ആനന്ദ്, ജയകാന്ത്, സന, ട്വിങ്കൾ, അംബിക മോഹൻ, കവിത ലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വിശ്വ ശില്പി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം റെജു ആർ അമ്പാടി വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട് എഡിറ്റിംഗ് ആദർശ് രാമചന്ദ്രൻ മേക്കപ്പ് രാജേഷ് രവി പരസ്യകല ഷിറാജ് ഹരിത സ്റ്റിൽസ് വിനീത് സി ടി എന്നിവർ നിർവ്വഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിൻകര പുരുഷോത്തമനാണ് സംഗീതം പകർന്നിരിക്കുന്നത്. അശ്വനി ജയകാന്ത്, ജാസി ഗിഫ്റ്റ്, അർജ്ജുൻ കൃഷ്ണ എന്നിവരാണ് ഗായകർ. മഹേഷ് കൃഷ്ണ, അയ്യമ്പിളി പ്രവീൺ, ഷാൻ അബ്ദുൾ വഹാബ്, ബിഷ കുരിശ്ശിങ്കൽ എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ. സൌണ്ട് ഡിസൈൻ രാജ് മാർതാണ്ഡം പശ്ചാത്തല സംഗീതം ബാബു ജോസ് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് രാജൻ മണക്കാട് വാർത്താ പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.