വിക്രം സിനിമ യിൽ കാളിദാസ് ജയറാമും. എത്തുന്നത് കമൽ ഹസൻറ്റെ മകനായി

ബാലതാരമായാണ് കാളിദാസ് ജയറാം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഇതിനോടകം പത്തോളം ചിത്രങ്ങളിൽ കാളിദാസ് അഭിനയിച്ചുകഴിഞ്ഞു. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന തമിഴ് ചിത്രത്തിലെ കാളിദാസൻറ്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്താർ എന്ന ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആയിരുന്നു കാളിദാസ് അവതരിപ്പിച്ചത്. നിരവധി ആരാധകരെയും കാളിദാസനു ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിൽ ഉലക നായകൻ കമൽ ഹസൻറ്റെ മകനായി കാളിദാസ് എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രം ആണ് വിക്രം. ചിത്രത്തെ സംബന്ധിച്ച് പുറത്തുവരുന്ന ഓരോ വാർത്തകളും വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. നിരവധി ആരാധകരെയാണ് ചിത്രത്തിന് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ കാളിദാസൻറ്റെ കഥാപാത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല. കമൽ ഹസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളി താരം നരേനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്.

വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. ഗീരീഷ് ഗംഗാധരൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇൻറ്റർനാഷണലിൻറ്റെ ബാനറിൽ കമൽ ഹസൻ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിൻറ്രെ സംഗീത സംവിധാനം. ചിത്രം 2022 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.