മാലിക്ക് മെയ് 13 ന് റിലീസ് ചെയ്യുമോ ? | Malik Malayalam Movie

ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാലിക് (Malik ) മെയ് പതിമൂന്നാം തിയതി റിലീസ് ചെയ്യും എന്നായിരുന്നു അവസാനത്തെ അപ്‌ഡേറ്റ് . 2020 ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് സാഹചര്യത്തെ തുടർന്നാണ് മെയിലേക്ക് മാറ്റിയത്.ഇപ്പോഴത്തെ കോവിഡ് സ്ഥിതി വളരെ മോശമായതിനാൽ റിലീസ് വീണ്ടും നീട്ടിയേക്കാൻ ആണ് സാധ്യത. ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുലൈമാൻ മാലിക്കായാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്.

ഒരു ന്യൂനപക്ഷ സമുദായത്തിൻറ്റെ നാടുകടത്തലിനെതിരെ പ്രതിഷേധിച്ച ആളാണ് സുലൈമാൻ മാലിക്ക്. 25 മുതൽ 75 വയസ്സ് വരെ പ്രായമുള്ള സുലൈമാൻ മാലിക്കിനെയാണ് ഈ സിനിമയിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, സലിം കുമാർ, ഇന്ദ്രൻസ്, സുധി കൊപ്പ, മീനാക്ഷി രവീന്ദ്രൻ, ദിനേഷ് പ്രഭാകർ, ദിവ്യ പ്രഭ, ദേവകി രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ആൻറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറ്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ആൻ മെഗാ മീഡിയ റിലീസാണ് വിതരണം ചെയ്യുന്നത്. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ്. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 27 കോടി രൂപയാണ് ചിത്രത്തിൻറ്റെ ചിലവ്. സിനിമയുടെ ഛായാഗ്രഹണം സനു വർഗ്ഗീസ് സംഗീതം സുശിൻ ശ്യാം എഡിറ്റിംഗ് മഹേഷ് നാരായണൻ എന്നിവർ നിർവ്വഹിക്കുന്നു.