തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 1744 ഡബ്ല്യൂ എ (1744 വൈറ്റ് ആൾട്ടോ) എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
കബിനി ഫിലിംസിൻറ്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിൻസി അലോഷ്യസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സെന്ന ഹെഗ്ഡെ, അർജുൻ ബി, ശ്രീരാജ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.
രാജേഷ് മാധവൻ, ആര്യ സലിം, നവാസ് വള്ളിക്കുന്ന്, സജിൻ ചെറുകയിൽ, ആനന്ദ് മൻമഥൻ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറ്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീരാജ് രവീന്ദ്രൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
എഡിറ്റിംഗ് ഹരിലാൽ കെ രാജീവ്, സംഗീതം മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമ്പിളി പെരുമ്പാവൂർ. സൌണ്ട് ഡിസൈൻ നിക്സൺ ജോർജ്. കലാസംവിധാനം വിനോദ് പട്ടണക്കാടൻ, ഉല്ലാസ് ഹൈദൂർ. വസ്ത്രാലങ്കാരം മെൽവിൻ ജോയ്. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്. സ്റ്റിൽസ് രോഹിത്ത് കൃഷ്ണൻ. കൺസെപ്റ്റ് ആർട്ട്, പോസ്റ്റേഴ്സ് പവി ശങ്കർ.
തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം പദ്മിനി എന്ന മറ്റൊരു ചിത്രം കൂടി സെന്ന ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.