CINEMA NEWS

‘ഏക് കഹാനി സുനായേ’ ആവേശം നിറച്ച് ഹൃത്വിക്കും സെയ്ഫും. വിക്രം വേദ ഹിന്ദി ടീസർ പുറത്തിറക്കി.

വിജയ് സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ്. തമിഴ് ചിത്രമായിരുന്നു വിക്രം വേദ. തെന്നിന്ത്യയിൽ മുഴുവൻ തരംഗമായി മാറിയ ചിത്രമായിരുന്നു ഇത്. ഇപ്പോൾ ചിത്രത്തിൻറ്റെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസർ ആണ് പുറത്തിറക്കിയിരിക്കുന്നത്.

ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തമിഴ് വിക്രം വേദയിലെ മാസ് ഡയലോഗായ ഒരു കഥ സൊല്ലട്ടുമാ എന്ന ചോദ്യത്തോടെ ആണ് ഹിന്ദി ടീസറും ആരംഭിക്കുന്നത്. ആരാധകരിൽ ആവേശം നിറയ്ക്കുന്ന ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വേദ എന്ന കഥാപാത്രത്തെ ഹൃത്വിക് റോഷനും വിക്രം എന്ന കഥാപാത്രത്തെ സെയ്ഫ് അലി ഖാനും ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തമിഴ് പതിപ്പിനു നൽകിയ അതേ പേരു തന്നെയാണ് ഹിന്ദി പതിപ്പിനും നൽകിയിരിക്കുന്നത്. തമിഴ് പതിപ്പ് ഒരുക്കിയ ഗായത്രി – പുഷ്കർ ജോഡിയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിൻറ്റെ ബാനറിൽ നീരജ് പാണ്ഡെയും റിലയൻസ് എൻറ്റർടെയ്മൻറ്റസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്ത മാസം സെപ്റ്റംബർ 30 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. രാധിക ആപ്തെ, രോഹിത് സറഫ്, സത്യദീപ് മിശ്ര, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴ് ചിത്രം പോലെതന്നെ ഹിന്ദി പതിപ്പും വലിയ വിജയമാകും എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏതായാലും ചിത്രത്തിലെ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം വേദ. വിജയ് സേതുപതിയും കരിയറിലെ ഏറ്റവും മികച്ച ചിത്രം തന്നെ ആയിരുന്നു ഇത്.