CINEMA NEWS

വിജയിയുടെ ആദ്യ തെലുങ്ക് ചിത്രത്തിൻറ്റെ പ്രതിഫലം കേട്ട് ഞെട്ടരുത്

തോഴ, മഹർഷി, ഊപ്പിരി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വംശി പൈദിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ തമിഴ് നടൻ വിജയി നായകനായി എത്തുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വിജയിയുടെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രത്തിന് താരം മേടിക്കുന്ന പ്രതിഫലം എത്രയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 100 കോടിയാണ് വിജയിയുടെ പ്രതിഫലം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദളപതി 66 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടോളിവുഡിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജുവാണ്. 10 കോടി ഇതിനോടകം നിർമ്മാതാവ് വിജയിക്ക് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിൽ കീർത്തി സുരേഷ് ആണ് വിജയിയുടെ നായികയായി എത്തുന്നത്. ഭൈരവ, സർക്കാർ എന്നിവയാണ് മുൻപ് ഇരുവരും ഒരുമിച്ച ചിത്രങ്ങൾ. ഇത് വിജയിയും കീർത്തിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന ഒരു നടനാണ് വിജയി. അവസാനമായി പുറത്തിറങ്ങിയ വിജയിയുടെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഏറ്റവും അവസാനം പ്രദർശനത്തിനെത്തിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററും തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. വിജയി ഇപ്പോൾ ദളപതി 65 ൻറ്റെ ഷൂട്ടിംഗിലാണ്. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻറ്റെ ജോർജിയയിലെ ആദ്യ ഘട്ട ഷൂട്ടിംഗുകൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്.

രണ്ടാം ഘട്ട ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാൽ പറഞ്ഞ സമയത്തു തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കുവാൻ സാധിക്കും. നയൻതാര നായികയായി എത്തിയ കോലമാവ് കോകില ഫെയിം നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളപതി 65 ഏതു വിഭാഗത്തിൽ പെടുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഫൺ എൻറ്റർടെയ്നർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.